കൊച്ച് ബോംബ്.ഖലീൽശംറാസ്

ഈ പ്രപഞ്ചത്തേക്കാൾ
വ്യാപ്തിയുള്ളതും
നിന്റെ ചിന്തകളും സ്വപ്നങ്ങളും
വികാരങ്ങളും
അറിവുകളും ഒക്കെ
അടങ്ങിയ
ഒരു വിശാല മാനസികലോകത്തെ
അശാന്തിയിലൂടെയും
അസ്വസ്ഥതയിലൂടെയുമൊക്കെ
നശിപ്പിക്കാനാണ്
നിന്റെ ചുറ്റുമുള്ള
ചെറിയ ഭാഹ്യലോകത്തിലെ
ചെറിയ കാര്യങ്ങളെ
ഒരു കൊച്ചു ബോംബ്പോലെ
നീ നിന്നിലേക്ക്
നിക്ഷേപിക്കുന്നത്.
അതിലൂടെ സ്വയം
ആത്മഹത്യചെയ്യാനും
ശ്രമിക്കുന്നത്.

Popular Posts