മില്ല്.ഖലീൽശംറാസ്

മില്ലിൽ ഒരു ഭക്ഷ്യവസ്തു
പൊടിക്കാൻ കൊടുക്കുന്നത്
അത് പൊട്ടിക്കാതെ
തിരിച്ചുവാങ്ങാനല്ല.
മറിച്ച് നിനക്കാവശ്യമുള്ള
ഭക്ഷ്യവസ്തുവാക്കി
തിരിച്ചെടുക്കാനാണ്.
അതുപോലെ
ചുറ്റുപാടുകളിൽനിന്നും
നീ കാണുകയും
കേൾക്കുകയും
അനുഭവിക്കുകയും
ചെയ്യുന്നവയെ
പഞ്ചേന്ദ്രിയങ്ങൾ
ആവുന്ന മില്ലിലൂടെ
കടത്തിവിടുന്നത്
അവയെ അതേ രീതിയിൽ
ഉപയോഗിക്കാനല്ല.
മറിച്ച്
നിന്റെ മനസ്സമാധാനം
നിലനിർത്താനും
നിനക്ക് അറിവ് നേടിയെടുക്കാനും
പാകത്തിൽ
അവയെ പരിവർത്തനം
ചെയ്ത് ഉപയോഗപ്പെടുത്താനാണ്.

Popular Posts