സമയം.ഖലീൽശംറാസ്

ഇവിടെ ഏറ്റവും
തികയുന്നതും പാകത്തിനുള്ളതുമായ
ഒന്നേയുള്ളു.
അത് നിന്റെ സമയമാണ്.
ഒരേ അളവിലും
വ്യാപ്തിയിലും
ഒരേ ശക്തിയിലും
ഓരോ നിമിഷവും
നിനക്കത് ലഭിക്കുന്നു.
അതിനെ എന്തിനുവേണ്ടി
വിനിയോഗിക്കാൻ
ആഗ്രഹിക്കുന്നുവോ
ആ വിഷയത്തിൽ
അമിത താൽപര്യവും
നീട്ടിവെയ്പ്പില്ലാതെ
അവയിലേക്ക്
ചുവടുവെയ്പ്പെടുക്കാനുള്ള
മനസ്സുണ്ടായാലും മാത്രം മതി.

Popular Posts