നിന്റെ ശരീരത്തിലെ അദ്ഭുതങ്ങൾ.ഖലീൽശംറാസ്

നിന്റെ ജീവനേയും
വഹിച്ച്
ജീവിതമെന്ന സാമ്പ്രാജ്യത്തിലൂടെ
യാത്രചെയ്യാൻ വേണ്ടി
നിന്റെ ശരീരമെന്ന വാഹനത്തിൽ
ഈശ്വരൻ ഒരുക്കിവെച്ച
സംവിധാനങ്ങളെ കുറിച്ച്
ഒന്നു ചിന്തിച്ചു നോക്കൂ.
ഇത്രയും അദ്ഭുതകരമായ
കോശങ്ങളും ആറ്റങ്ങളും
ജീനുകളും
ആന്തരികായവങ്ങളും
ഒക്കെ നിറഞ ഈ ഒരു
സംവിധാനം
നിന്നിൽ ഒരുക്കിവെച്ചത്
നിന്റെ സമയം
പാഴാക്കികളയാനും
മനസ്സമാധാനം
കളഞ്ഞുകുടിക്കാനും
മറ്റുള്ളവരെ
വേദനിപ്പിക്കാനും
ഒക്കെ വേണ്ടിയാണോ?
അല്ല.
നന്മ നിറഞ്ഞ,
സ്നേഹം പകർന്നു കൊടുത്ത,
അറിവുകൾ സ്വന്തമാക്കിയ
ഒരു ജീവിതം
കാഴ്ച്ചവെക്കാൻ വേണ്ടിയാണ്‌.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്