സ്വാതന്ത്ര്യം.ഖലീൽശംറാസ്

സ്വാതന്ത്ര്യം നിന്റെ
മനസ്സിന്റെ
തീരങ്ങളിലെ
കുളിർകാറ്റാണ്
അത് നിന്റെ
സന്തോഷവും
അറിവുമാണ്.
നീ മാത്രം അനുഭവിക്കുന്ന
നിന്റെ മനസ്സിന്റെ
അന്തരീക്ഷമാണ്.
അത് മലിനമാക്കാൻ
ആർക്കും കഴിയില്ല.
ഇനി അത്
മലിനമായി
അശാന്തിയും പേടിയുമൊക്കെ
അനുഭവിക്കുന്നുവെങ്കിൽ
അത് സംഭവിച്ചത്
നീ ഒരാൾ
തന്റെ ചിന്തകളെ
അശുദ്ധമാക്കിയതുകൊണ്ടാണ്.

Popular Posts