മൊത്തം മനുഷ്യരേക്കാൾ മൂല്യമുള്ള ഒറ്റ മനുഷ്യൻ.ഖലീൽശംറാസ്

ഈ പ്രപഞ്ചത്തിലെ
മൊത്തം മനുഷ്യരുടെ
എണ്ണത്തേക്കാൾ
എത്രയോ കുടുതലാണ്
അതിലെ
ഒറ്റ മനുഷ്യന്റെ
തലച്ചോറിലെ
ന്യൂറോണുകളുടേയും
അവക്കിടയിലെ
പരസ്പര ബന്ധങ്ങളുടെയും
എണ്ണം.
മൊത്തം മനുഷ്യരേക്കാൾ
വിലപിടിപ്പുള്ളതാണ്
ഈ ഒരു നിമിഷത്തിൽ
ജീവൻ ആസ്വദിക്കുന്ന
നീയെന്ന ഒറ്റ മനുഷ്യൻ
എന്ന സത്യം മറക്കാതിരിക്കുക.

Popular Posts