വിങ്ങൽ.ഖലീൽശംറാസ്

ഓരോ മനുഷ്യനും
തന്റെ ശരീരത്തിനുള്ളിലിരുന്ന്
വല്ലാത്തൊരു വിങ്ങൽ
അനുഭവിക്കുന്നുണ്ട്.
വേണ്ടാത്ത ഭീതിയിലും
അർത്ഥശൂന്യമായ
സ്വയം സംസാരങ്ങളിലും മുഴുകി
ഒരു പ്രളയബാധിത പ്രദേശം
പോലെ
മനുഷ്യ മനസ്സ് അസ്വസ്ഥമാണ്.
ഒരാളുടേത് മറ്റൊരാളും
അറിയുകയും അനുഭവിക്കുകയും
ചെയ്യുന്നില്ലെങ്കിലും
ലോകം മുഴുവനും
എന്നിലെ രംഗങ്ങളെ
നിരീക്ഷിക്കുകയാന്നെന്ന
ധാരണയിലാണ്
ഓരോ മനുഷ്യനും.

Popular Posts