സ്വർഗത്തിലേക്കൊരു ഉൽപ്പന്നം.ഖലീൽശംറാസ്

ഒരൊറ്റ തീരുമാനമല്ല
ഒരു പ്രൊഡക്റ്റിനെ
മാർക്കറ്റിലേക്കിറിക്കുന്നത്
കുറേ നാളത്തെ
പഠനവും അധ്വാനവും
അതിനാവശ്യമാണ്.
അതിന് കുഴപ്പങ്ങളൊന്നുമില്ല
എന്ന് ഉറപ്പ് വരുത്തുകയും വേണം.
അത് പോലെ
അനന്തവിശാലമായ
ഒരു സ്വർഗത്തിലേക്ക്
റിലീസ് ചെയ്യാൻവേണ്ട
ഒരു വിലപ്പെട്ട
ഉൽപ്പന്നമാണ് നിന്റെ ജീവിതം.
മരണത്തോടെ
റിലീസ് ചെയ്യാനിരിക്കുന്ന
ഉൽപ്പന്നം.
ആ ഉൽപ്പന്നം നല്ലതും മികവുറ്റതും
സ്വർഗത്തിലെ
അന്തരീക്ഷത്തിനും
പാകപ്പെട്ടതാവണമെങ്കിൽ
മരണംവരെ
നീണ്ടു നിൽക്കുന്ന ഈ
സമയങ്ങളിൽ
നിന്റെ ജീവിതം
അതിനനുസരിച്ചായേ പറ്റൂ.

Popular Posts