പ്രതിസന്ധി.ഖലീൽശംറാസ്

മനുഷ്യോൽപ്പത്തി മുതൽ
ഈ ഒരു നിമിഷംവരെ
പ്രതിസന്ധികളില്ലാത്ത
ഒരു നിമിഷം പോലും
ഈ ഭൂമിയിൽ
ഉണ്ടാവാത്ത ഒരു സമയം
ഉണ്ടാവാതിരുന്നിട്ടില്ല.
ഇത്തരം പ്രതിസന്ധികളുടെ
സമർദ്ദത്തിലകപ്പെട്ടും
അല്ലാതെയും
ഒരു പാട് മനുഷ്യർ
മരണപ്പെട്ടു പോയി.
അപുർവ്വം ചിലർ
മാത്രം പ്രതിസന്ധികളിൽ നിന്നും
തങ്ങൾക്ക്
ഏതായാലും അവസാനിക്കുന്ന
ജീവിതത്തിന്റെ ഊർജ്ജം
കണ്ടെത്തി ജീപ്പിച്ചു.
ഇന്നും സമൂഹത്തിൽ
മുഴച്ചു നിൽക്കുന്ന
ഒരു പാട് നല്ല മനുഷ്യരുടെ
ചരിത്രങ്ങൾ
അതിന് സാക്ഷിയാണ്.
ഈ നിമിഷവും
എന്തെങ്കിലും ഒരു പ്രതിസന്ധി
നിനക്ക് മുന്നിലുണ്ടാവും.
ആ പ്രതിസന്ധിക്ക്
ഏതെങ്കിലും ഒരു
പ്രതികരണവും
നിന്നിൽ ഉണ്ടാവും.
ആ പ്രതികരണം
ഒരിക്കലും നിന്റെ
മനസ്സമാധാനം നഷ്ടപ്പെടുത്തുന്ന
ഒന്നാവരുത്.
പകരം അവ നിനക്ക്
ഊർജ്ജം പകർന്നവയായിരിക്കണം.

Popular Posts