Tuesday, February 28, 2017

കാര്യത്തെ കാണൽ.ഖലീൽശംറാസ്

ഏതൊരു കാര്യത്തേയും
പോസിറ്റീവായും
നെഗറ്റീവായും കാണാൻ കഴിയും.
എങിനെ കാണണമെന്നത്
കാര്യത്തിന്റെ അവസ്ഥയല്ല.
നിന്റെ പോസിറ്റീവും
നെഗറ്റീവുമായ
മനസ്സിന്റെ അവസ്ഥയാണ്.

മരണത്തെ മുന്നിൽ കാണാൻ.ഖലീൽശംറാസ്

നിനക്ക് നിന്റെ മരണത്തെ
മുന്നിൽ കാണണമെങ്കിൽ
നിനക്ക്
പേടിതോന്നുന്ന ഒരു
നിമിഷം
നിന്റെ മനസ്സിലേക്കും
ഹൃദയത്തിലേക്കും
ഹോർമോണുകളിലേക്കും
നോക്കിയാൽ മതി.
നിന്റെ പ്രാണൻ പോവുന്ന
അവസ്ഥ അവിടെ
നിരീക്ഷിക്കാം.

പേര്.ഖലീൽ ശംറാസ്

ഓരോ വ്യക്തിയും
ഏറ്റവും ഇഷ്ടപ്പെടുന്ന പേര്
അവന്റെ സ്വന്തം പേരാണ്.
ആ പേരിന്
വല്ലാത്തൊരു സൗന്ദര്യവും
മൂല്യവുമുണ്ട്.
ജീവിക്കുന്ന,
ജീവനെ ആസ്വദിക്കുകയും
അനുഭവിക്കുകയും
ചെയ്യുന്ന ഒരു
മനുഷ്യ ശരീരത്തിന്റേയും
മനസ്സിന്റേയും
നാമകരണമാണ് അത് എന്നതാണ്
അതിന്റെ മൂല്യം.
പക്ഷെ അവൻ സ്വയം
നൽകുന്ന ആ മൂല്യത്തെ
അർത്ഥവത്താക്കുന്നതായിരിക്കണം
അവന്റെ സമൂഹത്തോടുള്ള
പ്രതികരണവും.
അല്ലാതെ അത് രണ്ടും
പരസ്പര വിരുദ്ധമാവരുത്.

ചരിത്രത്തെ ബോംബാക്കുമ്പോൾ.ഖലീൽശംറാസ്

പലപ്പോഴും നിന്റെ
സ്വന്തം ചരിത്രത്തെ
നിന്നെതന്നെ നശിപ്പിച്ച
ബോംബാക്കി
നിന്റെ വിലപ്പെട്ട
ഈ നിമിഷത്തിൽ
വിക്ഷേപിക്കുകയാണ്.
മുൻകാലത്തെ
ഏതൊരു പ്രതിസന്ധിയെ
കുറിച്ച് ഓർക്കുമ്പോഴും
ഇതാണ് സംഭവിക്കുന്നത്.
പക്ഷെ ആ പ്രതിസന്ധി
നൽകിയ പാഠം
ഓർക്കുമ്പോഴും
ഇന്നലെകളിലെ
നല്ല ചരിത്രങ്ങളെ
ഓർക്കുമ്പോഴും
ഈ നിമിഷത്തെ
കുടുതൽ
സുന്ദരമാക്കുകയാണ്.

ഹൃദയാരോഗ്യം.

ഖലീൽശംറാസ്.

നിന്റെ ഹൃദയാരോഗ്യ സംരക്ഷണത്തിന്
ഏറ്റവും അനിവാര്യം
നിന്റെ വികാരങ്ങളെ
ചിന്തകളിലൂടെ
നിയന്ത്രിക്കലാണ്.
ഭാഹ്യ ലോകത്ത്
നിന്നും നിന്റെ
കോപിഷ്ടനാക്കിയ
ഒരൊറ്റ പ്രതികരണം മതിയാവും
നിന്റെ ഹൃദയത്തെ
പൊട്ടിത്തെറിപ്പിക്കാനും
അതിലൂടെ
നിന്റെ മരണത്തെ
നേരത്തെ വിളിച്ചുവരുത്താനും.
അതേസമയം
നിന്നെ കോപാക്കാൻ
പ്രേരിപ്പിച്ച അതേ ചിന്തയെ
പൊട്ടിച്ചിരിക്കാനും
സ്നേഹം കാണിക്കാനും
പാകത്തിൽ പരാവർത്തനം
ചെയ്യാൻ കഴിഞ്ഞാൽ
അതേ സാഹചര്യം
നിന്റെ ഹൃദയത്തിന്
സംരക്ഷണം നൽകിയതാവും.

Monday, February 27, 2017

ഒളിഞിരിക്കുന്നത്.

ഖലീൽശംറാസ്.

അംഗവൈകല്യമുള്ള പലരും
തങ്ങളുടെ അംഗവൈകല്യങ്ങളെ
തങ്ങളുടെ പ്രധാന ഗുണമായികണ്ട്
അതിനെ പലതും
നേടിയെടുക്കാനുള്ള
പ്രേരകമാക്കിയിട്ടുണ്ട്.
അതുപോലെ നിന്നിലെ
പോരായ്മകളേയും
മറ്റുള്ളവരാൽ വിമർശിക്കപ്പെടുന്ന
സ്വഭാവങ്ങളേയും
തിരിച്ചറിയുക.
അതിൽ നിന്റെ
മഹത്തായ ഒരു കഴിവ്
ഒളിഞ്ഞു കിടപ്പുണ്ട്.
നീ വാതോരാതെ സംസാരിക്കുന്ന
ഒരാളാണെങ്കിൽ
നിന്നിൽ ഒരു
വലിയ പ്രാസംഗികൻ ഒളിച്ചിരിപ്പുണ്ട്.
അത് പുറത്തെടുക്കേണ്ട
ആവശ്യമേ നിനക്കുള്ളു.

സമൂഹത്തിന്റെ കേന്ദ്രം.ഖലീൽശംറാസ്

സമുഹത്തിന്റെ
കേന്ദ്രമെവിടെയാണ്.
പുറത്തേക്ക്
നോക്കി അവിടെ
അന്വേഷിക്കേണ്ട.
അവിടെ ആ കേന്ദ്രം
കണ്ടെത്താനാവില്ല.
കാരണം ആ കേന്ദ്രം
നിന്നിൽ തന്നെയാണ്.
ഭൂമിയിലെ നേതാക്കൻമാരിലോ
സംവിദാനങ്ങളിലോ
അല്ല ആ കേന്ദ്രം.

നിന്റെ മൂല്യം.ഖലീൽശംറാസ്

നിന്റെ മുല്യം
മറ്റാരെങ്കിലും വിധിക്കേണ്ട ഒന്നല്ല.
മറിച്ച് നിന്റെ
ഉള്ളിലെ സ്വയം സംസാരത്തെ
ശ്രവിച്ച്
നീ സ്വയം വിധിക്കേണ്ട ഒന്നാണ്.
നിന്റെ മനസ്റ്റിൽ
മുഴങ്ങി നിൽക്കുന്ന
ചിന്തകളിലേക്ക് ശ്രദ്ധിക്കുക.
ആ ചിന്തകളാണ് നിന്റെ
സ്വയം സംസാരം.
അവ പോസിറ്റീവാണോ
അല്ലെങ്കിൽ
നെഗറ്റീവാണോ.
അതിനനുസരിച്ച്
വിധിക്കുക.

നേതാവിന് അനുയായിയാവാൻ പറ്റില്ല.ഖലീൽശംറാസ്

നേതാവായി
നിലകൊണ്ട ഒരു വ്യക്തിക്കും
ഒരിക്കലും
ഒരനുയായിയായി
നിലകൊള്ളാൻ പറ്റില്ല.
അതു കൊണ്ട്
നേതൃത്വം നഷ്ടപ്പെട്ട ഒരു
നേതാവിനേയും
ആ ഒരു സംഘത്തിലെ
അനുയായികളുടെ
കൂട്ടത്തിൽ അന്വഷിക്കരുത്.
മറിച്ച് അവരെ
അന്വേഷിക്കേണ്ടത്
അവർ ഇതുവരെ
എതിർത്ത സംഘത്തിന്റെ
നേതൃത്വത്തിൽ ആണ്.

സത്യം.ഖലീൽശംറാസ്

സത്യം പഠിച്ച്
മനസ്സിലാക്കുന്നവർ
വളരെ വിരളമാണ്.
പലരും
തങ്ങളുടെ പാരമ്പര്യം
വരച്ചുകൊടുത്ത
ഒരു മാർഘരേഖയെ
സത്യമെന്ന് സ്വയം
വിശ്വസിച്ച് യാത്രചെയ്യുന്നവരാണ്.
കൂടെ യാത്ര ചെയ്യാൻ സത്യം
അന്വേഷിക്കാനുള്ള
ഒരു വിലക്കും ഉണ്ട്.

വിശ്വാസം രൂപപ്പെടുന്നത്.ഖലീൽശംറാസ്

നിന്റെ ചിന്തകളും
വികാരങ്ങളും മതിയായ
അളവിൽ കൂടിചേരുമ്പോൾ
നിന്റെ വിശ്വാസമുണ്ടാവുന്നു.
നിന്റെ നല്ല ചിന്തകളും
നല്ല വികാരങ്ങളും
കൂടി ചേരുമ്പോൾ
അത് പോസിറ്റീവായ
നല്ല വിശ്വാസമാവുന്നു.
ചീത്ത ചന്തകളും
ചീത്ത വികാരങ്ങളും
കൂടി ചേരുമ്പോൾ
അത് നെഗറ്റീവായ
വിശ്വാസമാവുന്നു.

നിങ്ങൾ പരസ്പരം കണ്ടുമുട്ടുമ്പോൾ.യലിൽശംറാസ്

നീയെന്തൊന്നിനെയാണ്
അന്വേഷിച്ച് നടക്കുന്നത്
അത് നിന്നേയും
അന്വേഷിച്ച് നടക്കുകയാണ്.
പരസ്പരം കണ്ട് മുട്ടുക
എന്നതൊന്നേ സംഭവിക്കാനുള്ളു .
കൂടെ
നീയും നിന്റെ ലക്ഷ്യവും
പരസ്പരം കണ്ടുമുട്ടി
വിജയത്തിന്റെ
സന്തോഷവും മാത്രമേ
സംഭവിക്കാനുള്ളു.

വ്യക്തത.ഖലീൽശംറാസ്

എന്തിലും വ്യക്തതയുണ്ടാവണം.
ജീവിതത്തിന്റെ ഓcരാ മേഖലയിലും
എങ്ങിനെ
പെരുമാറണമെന്നതും
പ്രവർത്തിക്കണമെന്നതും
വ്യക്തമായി
മനസ്സിൽ കാണണം.
എന്നിട്ട് ആ കണ്ട നിമിഷംതന്നെ
അവയെ പ്രവർത്തനപഥത്തിലേക്ക്
കൊണ്ടുവരണം.

ജോലി. ഖലീൽശംറാസ്

ജോലിയിൽ നിന്നും
സംതൃപ്തി ലഭിക്കണമെങ്കിൽ
അതിന്
ധാർമ്മികപരമായ
മറ്റൊരു അർത്ഥം നൽകണം.
ആ ഒരർത്ഥം
ജോലിക്ക് കൽപ്പിച്ചുകൊടുക്കുമ്പോൾ
ജോലിയിലെ
മുശിപ്പിലാതാവും.
ഉത്തരവാദിത്വബോധവും
ആത്മാർഥതയും
കൈവരിക്കും.

മനോഹര നിമിഷങ്ങൾ.ഖലീൽശംറാസ്

എല്ലാ നിമിഷങ്ങളും
മനോഹരമാണ്.
കരുത്തുറ്റതാണ്.
നീ കണ്ണടച്ച് ഇരുട്ടാക്കിയോ
അല്ലെങ്കിൽ
കാതും മൂക്കും
പൊത്തിവെച്ചോ
എന്നതുമാത്രമാണ് പ്രശ്നം.

ഭ്രാന്ത് പിടിച്ചവന്റെ പ്രതികരണങ്ങൾ.ഖലീൽശംറാസ്

മനസ്സിന് ഭ്രാന്ത് പിടിച്ചവരുടെ
പ്രതികരണങ്ങൾക്ക്
ഭ്രാന്തന്റെ ഭാഷയിലുള്ള
മറുപടിയല്ല വേണ്ടത്.
അവർക്ക് വേണ്ടത്
ഇത്തിരി ദയയാണ്.
ദുരിദാശ്വാസമാണ്.

രണത്തിലേക്ക് കുതിക്കുന്ന മനുഷ്യർ.ഖലീൽശംറാസ്

ഓരോ വ്യക്തിയും
അയാൾ
ഭരണാധികാരിയായാലും
ധനികനായാലും
പ്രജയായാലും
ഭരാത്രനായാലും
മരണത്തിലേക്ക് കുതിക്കുന്ന
പാവം മനുഷ്യരാണ്.
അവരുടെ വാക്കുകളിൽ നിന്നോ
ചിന്തകളിൽ നിന്നോ
എന്തെങ്കിലും
വേണ്ടാത്ത പ്രതികരണങ്ങൾ
വരുമ്പോൾ
അവരുടെ മരണത്തിലേക്കുള്ള
കുതിപ്പും
അതിനുശേഷം അവർ
മരിച്ചു കിടക്കുന്ന അവസ്ഥയും
ദൃശ്യവൽക്കരിക്കുക.
എന്നിട്ട് മരിച്ച് നിസ്സഹായതയോടെ
നിൽക്കുന്ന
അവരുടെ ശരീരത്തെ നോക്കി
പറയുക
ഞാൻ ക്ഷമിച്ചിരിക്കുന്നു.

ഇന്നലെകളിലെ അനുഭൂതികൾ.ഖലീൽശംറാസ്.

നിന്റെ ഓരോ ഇന്നലെകളും
നിന്റെ ഓർമ്മകൾക്ക്
സമർപ്പിച്ച
ഓരോ നല്ല അനുഭവങ്ങളുടേയും
നല്ല അനുഭൂതികളെ
ഏത് നിമിഷം
വേണമെങ്കിലും
നിനക്ക്
മാറ്റി പ്രതിഷ്ടിക്കാം .
പലപ്പോഴായി
പഴയൊരു കൂട്ടാളിയെ കാണുമ്പോഴും
പഴയൊരു പാട്ട് കേൾക്കുമ്പോഴും
നീയത്
ചെയ്യുന്നുണ്ട്.
ആ ഒരു പ്രേരണയിൽ
ചെയ്തത് ഓരോ നിമിഷവും
ബോധപൂർവ്വം ചെയ്താൽ
മാത്രം മതി.

സ്നേഹവും ജീവനും.ഖലീൽശംറാസ്

ഒരാൾക്ക് ഉപകാരം ചെയ്യുമ്പോൾ,
അറിവ് പകർന്നുകൊടുക്കുമ്പോൾ,
നല്ലൊരു ആശംസ കൈമാറുമ്പോൾ
ശരിക്കും
നീ നിന്റെ സ്നേഹവും
ജീവനും
അവരിൽ പ്രതിഷ്ടിക്കുകയാണ്.
അതോടു കൂടി
അവരുടെ ജീവിതത്തിലെ
സ്നേഹവും
ജീവനുമായി
നീ പരിണമിക്കുകയാണ്.

ഇഷ്ടം.

ഖലീൽശംറാസ്.

ഓരോ വ്യക്തിയും
അവരവരുടെ ഇഷ്ടങ്ങൾ
പ്രകടിപ്പിക്കുമ്പോൾ
അത് നിന്റെ ഇഷ്ടമല്ലെങ്കിലും
അതിനെ വിമർശിക്കരുത് .
അവരോട് അതിന്റെ
പേരിൽ വെറുപ്പ് തോന്നുകയും
ചെയ്യരുത്.
അപരിലെ ഇഷ്ടത്തെ
മാത്രം കാണുക.
ആ ഇഷ്ടത്തിൽ നിന്നും
അനുഭൂതി കണ്ടെത്തുക.

Saturday, February 25, 2017

പേടിപ്പിക്കൽ.ഖലീൽശംറാസ്

ഖലീൽശംറാസ്.

ഓരോ വ്യക്തിയും
അവരവരുടെ ജീവിതം
അഭിനയിക്കുകയാണ്.
നിന്നെ നോക്കിയല്ല
അവർ അഭിനയിക്കുന്നത്.
അവരുടെ സ്വന്തം
കണ്ണാടിയിലെ
അവരുടെ രൂപം
നോക്കിയാണ്.
അവരുടെ പേടിപ്പിക്കുന്ന
മുഖഭാവമോ,
വൃത്തികെട്ടനസ്സിന്റെ
പേക്കൂത്തുകൾ കണ്ടോ
നീ പടിക്കരുത്.
അതവർക്ക് സ്വയം
പേടിക്കാനുള്ള പേടിപ്പിക്കലാണ്.
ഞാൻ ഇങ്ങിനെയൊന്നും
ആയില്ലല്ലോ
എന്ന് സ്വയം
ആശ്വസിക്കുകമാത്രം ചെയ്യുക.

പ്രതിസന്ധി.ഖലീൽശംറാസ്

മനുഷ്യോൽപ്പത്തി മുതൽ
ഈ ഒരു നിമിഷംവരെ
പ്രതിസന്ധികളില്ലാത്ത
ഒരു നിമിഷം പോലും
ഈ ഭൂമിയിൽ
ഉണ്ടാവാത്ത ഒരു സമയം
ഉണ്ടാവാതിരുന്നിട്ടില്ല.
ഇത്തരം പ്രതിസന്ധികളുടെ
സമർദ്ദത്തിലകപ്പെട്ടും
അല്ലാതെയും
ഒരു പാട് മനുഷ്യർ
മരണപ്പെട്ടു പോയി.
അപുർവ്വം ചിലർ
മാത്രം പ്രതിസന്ധികളിൽ നിന്നും
തങ്ങൾക്ക്
ഏതായാലും അവസാനിക്കുന്ന
ജീവിതത്തിന്റെ ഊർജ്ജം
കണ്ടെത്തി ജീപ്പിച്ചു.
ഇന്നും സമൂഹത്തിൽ
മുഴച്ചു നിൽക്കുന്ന
ഒരു പാട് നല്ല മനുഷ്യരുടെ
ചരിത്രങ്ങൾ
അതിന് സാക്ഷിയാണ്.
ഈ നിമിഷവും
എന്തെങ്കിലും ഒരു പ്രതിസന്ധി
നിനക്ക് മുന്നിലുണ്ടാവും.
ആ പ്രതിസന്ധിക്ക്
ഏതെങ്കിലും ഒരു
പ്രതികരണവും
നിന്നിൽ ഉണ്ടാവും.
ആ പ്രതികരണം
ഒരിക്കലും നിന്റെ
മനസ്സമാധാനം നഷ്ടപ്പെടുത്തുന്ന
ഒന്നാവരുത്.
പകരം അവ നിനക്ക്
ഊർജ്ജം പകർന്നവയായിരിക്കണം.

ഒരേ സമയം.ഖലീൽശംറാസ്

ഒരേ സമയം
ഒന്നിലതികം
വ്യത്യസ്ത മേഖലകളിൽ
നൈപുണ്യം കൈവരിക്കുക.
ഇപ്പോൾ നീ
ഒരു പുസ്തകം വായിക്കാൻ
ആഗ്രഹക്കിന്നുവെങ്കിൽ
വായിക്കുക.
ഇരുന്നു വായിക്കാതെ
നടന്നു വായിക്കുമ്പോൾ
വായനയിലൂടെ മനസ്സിന്
ലഭിക്കുന്ന വ്യവത്തോടൊപ്പം
നടത്തത്തിലൂടെ ശരീരത്തിനു
ലഭിക്കുന്ന ആരോഗ്യം
ബോണസായി ലഭിക്കും.
ഇനി ഒരു ഫോൺകോൾ
ആണ് വന്നതെങ്കിൽ
ആ കോൾ നടന്നാക്കുക.
ഇതുപോലെ
പല കാര്യങ്ങളുടേയും കൂടെ
മറ്റു കാര്യങ്ങളേയും കൂടി
ഉൾപ്പെടുത്തി
ഒന്നു കൊണ്ട് ഉണ്ടാവുന്ന പാർശ്വഫലം
ഒഴിവാക്കുകയും
കുടുതൽ മികച്ച നേട്ടങ്ങൾ
കൈവരിക്കുകയും ചെയ്യുക.

ഞാൻ.

.ഖലീൽശംറാസ്.

ഞാൻ എന്നതിൽ
നിന്നും വ്യാപിക്കേണ്ടതിനു പകരം
ഞാൻ എന്നതിലേക്ക്
ചുരുക്കുകയാണ് മനുഷ്യൻ.
എന്നിട്ട് അതിനുള്ളിൽ
കുന്നുകൂടി കിടക്കുന്ന
അസ്വസ്ഥകളിൽ പെട്ട്
ഞ്ഞെരുങ്ങുകയാണ്
ഞാനെന്ന മനുഷ്യൻ.
സ്നേഹത്തിനേറെയും
അറിവിന്റേയും
വാഹനം
ഞാനിന്റെ അടുത്ത് തന്നെയുണ്ട്
ഓരോ ഞാനുകളേയും
കൊണ്ട്
മനുഷ്യമനസ്സുകളിൽ നിന്നും
മനസ്സുകളിലേക്കും
ഈ പ്രപഞ്ചത്തിന്റെ
അനന്തതകളിലേക്കും വിഹരിക്കാനും.
അതിലൂടെ
അനന്തമായ
സംതൃപ്തിയും സമാധാനവും
അനുഭവിക്കാനും .
ഞാനെന്ന അസ്തിത്വത്തെ
സ്വന്തം പാതാളത്തിൽ
കുഴിച്ചുമൂടാതെ
അനന്തമായി വ്യാപിപ്പിക്കാനും.

Friday, February 24, 2017

ചിന്തയുടെ ഫോക്കസിംഗ്.

യലിൽശംറാസ്.

പലതും നിന്റെ
ചിന്തയുടെ തൊട്ടു മുന്നിൽ
വന്നു നിൽക്കുന്നത്
കൊണ്ടാണ്
നിന്റെ ജീവിതം
പല പ്രതിസന്ധികളിലും
ഉറച്ചുനിന്നുപോവുന്നത്.
പ്രതിസന്ധിയിൽനിന്നും
മോചിതനാവാൻ ഒറ്റ
എളുപ്പ വഴിയേ ഉള്ളു.
അത് നിന്റെ
ചിന്തകളുടെ
ഫോക്കസിംഗ്
അതിൽ നിന്നും
മാറ്റി
അതിന്റെ വിപരീതമായ ഒന്നിലേക്കൊ
അല്ലെങ്കിൽ
തൊട്ടടുത്ത മറ്റൊന്നിലേക്കോ
മാറ്റുക എന്നതാണ്.

ആവശ്യങ്ങളുടെ ഭൂപടം.ഖലീൽശംറാസ്

നിന്റെ ആവശ്യമെന്തെന്ന്
നിർണ്ണയിക്കുക.
അതെഴുതിവെക്കുക.
എന്നിട്ട്
അതിന്റെ ആവശ്യകതയെകുറച്ചും
അതിന്റെ
പോസിറ്റീവും നെഗറ്റീവുമായ
അനന്തരഫലങ്ങളെ കുറിച്ചും
ഒരു ഭൂപടം
വരക്കുക.
എന്നിട്ട്
അത് ഇപ്പോൾ
നിനക്ക്‌ ശരിക്കും
ആവശ്വമുള്ളത് തന്നെയാണ്
എന്ന് ഉറപ്പായാൽ
അതുമായി മുന്നോട്ട് പോവുക.

തർക്കങ്ങളുടെ നന്മ. ഖലീൽശംറാസ്

രണ്ട് പക്ഷങ്ങൾ
തമ്മിൽ തർക്കങ്ങൾ
ഉണ്ടാവുമ്പോഴാണ്
ഇരു പക്ഷങ്ങളും
തമ്മിൽ പരസ്പരം
മനസ്സിലാക്കാനുള്ള
അവസരം
കൈവരുന്നത്.
തർക്കങ്ങളിൽ
സംഭവിച്ചേക്കാവുന്ന
വൈകാരിക വിസ്ഫോടനങ്ങളെ
മയപ്പെടുത്തി
തർക്കങ്ങളിൽ നിന്നും
ലഭിച്ചേക്കാവുന്ന
അറിവാകുന്ന
രത്നങ്ങളിലേക്ക്
കൂടുതൽ ശ്രദ്ധ ചെലുത്തുക.
ആ രത്നങ്ങൾ നിന്റെ
സമ്പാദ്യവും
വൈകാരിക സ്ഫോടനങ്ങൾ
നിന്റെ സ്വന്തം നാശവുമാണെന്ന
സത്യം മനസ്സിലാക്കിവേണം
നർത്തത്തിന്റെ ഭാഗമാവാൻ.

ഓർമ്മയുടെ കോമ്പോപാക്ക്.

ഖലീൽശംറാസ്.

ഓർമ്മകൾ ഒരു
കോമ്പോ പാക്ക് ആണ് .
ഒരനുഭവവും
അതുമായി ബന്ധപ്പെട്ട
കുറേ വികാരങ്ങളും.
അനുഭവങ്ങൾക്ക്
നൈമിഷകമായ ആയുസ്സേയുള്ളു.
അത് സംഭവിക്കുന്ന
അതേ സമയംതന്നെ
അപ്രത്യക്ഷമാവുന്നു.
പക്ഷെ അതുമായി ബന്ധപ്പെട്ട
വികാരങ്ങളും അനുഭൂതികളും
മായാതെ അവശേഷിക്കുന്നു.
പക്ഷെ അതിൽ നിന്നും
ആവശ്യമുള്ളതിനെ
നിലനിർത്താനും
അനാവശ്യമായതിനെ
അനുഭവത്തോടൊപ്പം മാച്ചുകളയാനും
നിനക്ക് കഴിയും.
ആ ഒരു കഴിവിലാണ്
നിന്റെ ജീവിതവിജയം.

ശത്രു.

ഖലീൽശംറാസ്.

നിന്റെ ശത്രുവിനെ
പുറത്ത് അന്വേഷിക്കാതിരിക്കുക.
ഒരിക്കലും അവിടെ
കണ്ടെത്തില്ല.
കാരണം ശത്രുവിനെ കുറിച്ച്
ചിന്തിച്ച നിന്റെ
ചിന്തകൾ തന്നെയാണ്.
നിന്റെ ശത്രു.
ആ ചിന്തകളെ
അതിന്റെ പോസിറ്റീവ് വശത്തേക്ക്
പരിവർത്തനം ചെയ്താൽ
ആ നിമിഷം തന്നെ
നിന്റെ ശത്രു
നിന്റെ മാത്രമായി മാറും.

സുന്തരയിടം.ഖലീൽശംറാസ്

ഈ ജീവിതം
ഓരോ സമയവും
ചെന്നെത്തുന്നത്
ഏറ്റവും സുന്തരമായ
ഒറിടത്തിലാണ്.
നിന്റെ ജീവിതത്തിനുവേണ്ട
എല്ലാ വിഭവങ്ങളും
ഉൾകൊള്ളുന്ന
ഒരിടത്തിൽ.
ഈ ഒരു നിമിഷത്തിലേക്ക്
നോക്കുക.
അത് തന്നെയാണ്
ആ ഇടം.
എല്ലാ ശ്രദ്ധയും
ഈ ഒരു നിമിഷത്തിലേക്ക്
കൊണ്ട് വന്ന്
അവിടെ ജീവിക്കുക.

Thursday, February 23, 2017

അവനാണ് കേന്ദ്രം.ഖലീൽശംറാസ്

ഓരോ മനുഷ്യന്റേയും കേന്ദ്രം
അവനിലാണ്.
കുടുംബവും
സമൂഹവുമെല്ലാം
അവന്
അവനിലെ
അവനെ വ്യാപിപ്പിക്കാനുള്ള
സംവിദാനങ്ങൾ മാത്രമാണ്.
എപ്പോഴും
മറ്റുള്ളവരോട്
ആശയ വിനിമയം നടത്തുമ്പോൾ
അവനിലെ അവൻ
വ്യാപിച്ച് കിടക്കുന്ന
സംവിദാനങ്ങൾക്കനുസരിച്ച്
ചിന്തിക്കാതെ.
അവനെന്ന
കേന്ദ്രത്തിൽ ശ്രദ്ധ
കേന്ദ്രീകരിക്കുക.

ലക്ഷ്യനിർണ്ണയം. ഖലീൽശംറാസ്

ഒരു ലക്ഷ്യം.
നിർണ്ണയിച്ച് എഴുതി വെക്കപ്പെടുമ്പോൾ
ശരിക്കും
വെറുതെ പാഴായി പോവേണ്ടതോ
അനാവശ്യ പ്രവർത്തികളിൽ
മുഴുകിപോവേണ്ടതോ
ആയ ഒരു സമയത്തിൽ
വിലപ്പെട്ടതൊന്ന്
നീ സൃഷ്ടിക്കുകയാണ്.

ഉറക്കം.

ഖലീൽശംറാസ്

നിന്റെ ആവശ്യമായ
ഉറക്കത്തിന്റെ സമയത്തിൽനിന്നും
എന്തൊന്നിനു വേണ്ടി
സമയം വീതം വെച്ചുകൊടുത്താലും
അത് നീ നിന്നോട്
സ്വയം ചെയ്യുന്ന
ക്രൂരതയാണ്.
ആ ക്രൂരതയുടെ ഫലമായി
നിനക്ക്
സംതൃപ്തിയും
ഉൻമേഷവും നഷട്പ്പെടാൻ
സാധ്യതയുണ്ട്.

ചെറിയപ്രവർത്തികൾ.

ഖലീൽശംറാസ്.

നിന്റെ വലിയ
ലക്ഷ്യങ്ങളെ ചെറിയ ലക്ഷ്യങ്ങളാക്കി
ഭാഗിക്കുക.
എന്നിട്ട് ചെറിയ ലക്ഷ്യങ്ങളെ
കൊച്ചു കൊച്ചു
പ്രവർത്തികളാക്കി
മുമ്പിലെ ഈ ഒരു
സമയത്തിലേക്ക് പ്രവേശിപ്പിക്കുക.
ഓരോ കൊച്ചു പ്രവർത്തി
പൂർത്തീകരിച്ചാലും
വലിയ വലിയ
അഭിനന്ദനങ്ങൾകൊണ്ട്
നിന്നെ സമ്മാനിക്കുക.

ലക്ഷ്യങ്ങൾ പങ്കുവെക്കുമ്പോൾ.ഖലീൽശംറാസ്

നിന്റെ ജീവിതത്തിലെ
വലിയ ലക്ഷ്യങ്ങൾ
എത്രപേരോട്
പങ്കുവെക്കുന്നുവോ
അത്രക്ക് അത്
സഫലീകരിക്കാനുള്ള
സാധ്യത കുറയുകയാണ്.
അതുകൊണ്ട്
ലക്ഷ്യങ്ങളെ
എല്ലാവരോടും പങ്കുവെക്കാതെ
ആ ലക്ഷ്യപൂർത്തീകരണത്തിന്
പിന്തുണയാവുന്നവർക്ക്
മാത്രം പങ്കുവെക്കുക.

പുഞ്ചിരി സമ്മാനിക്കുക.

ഖലീൽശംറാസ്.

അവർക്കൊരു പുഞ്ചിരി
സമ്മാനിക്കുക.
ആ പുഞ്ചിരി മതിയാവും
അവരിൽ
സന്തോഷത്തിന്റേയും
സ്നേഹത്തിന്റേയും
മാനസികാന്തരീക്ഷം
സൃഷ്ടിക്കാൻ.
ഒരാളേയും
വേദനിപ്പിച്ച
ഒരു വാക്കോ
ഭാവമോ നിന്നിൽനിന്നും
ഉണ്ടാവരുത്.

Wednesday, February 22, 2017

SUPERSTAR

KHALEELSHAMRAS.

BE A SUPERSTAR.
SUPERSTAR IS A PERSON
WHO UTILISE HIS TIME WISELY
WITH CLEAR GOALS.
SUPERSTAR IS A PERSON
WHO NEVER LOOSE
HIS SELF-ESTEEM
AT ANY INSTANCE.
SUPERSTAR IS A PERSON
WHO ALWAYS
MAINTAIN HIS STATE OF JOY
EACH MOMENT OF HIS LIFE.

ആദർശം പകർന്നുകൊടുക്കൽ.

ഖലീൽശംറാസ്.

നീ സമാധാനമാണ്
നീ നൻമയാണ്
നീ ക്ഷമയാണ്
നീ അറിവാണ്
നീ കനിവാണ്.
അത് നിന്റെ ഉള്ളിലെ
ഉറച്ച വിശ്വാസവും
ഇളകാത്ത ആദർശവുമാണ്.
നിനക്ക് ചുറ്റുമുള്ള
ചെറിയ ഭാഹ്യലോകത്ത് നിന്ന്
ഇതിന് വിപരീതമായത്
ശ്രവിക്കുന്നുവെങ്കിൽ
നിന്റെ ഉള്ളിലെ
ഉറച്ച വിശ്വാസത്തിലേക്ക്
വീണ്ടും നോക്കുക.
പുറം ലോകം പറയുന്ന
മണ്ടത്തരം കേട്ട്
ഒന്ന് പൊട്ടിച്ചിരിക്കുക
എന്നിട്ട് പൊട്ടിച്ചിരിയെ
പുഞ്ചിരിയാക്കി
പുറം ലോകത്തിന്
ക്ഷമ കൈകൊണ്ട്
നിന്നിലെ വമാധാനവും
നൻമയും
ക്ഷമയും
അറിവും
പകർന്നുകൊടുക്കുക.
അതാണ്
ആദർശം പകർന്നു കൊടുക്കൽ.
അല്ലാതെ കേട്ടുകേൾവിക്കനുസരിച്ച്
ആദർശം വലിച്ചെറിയലോ
ആദർശത്തിനു വിപരീമായ
രീതിയിൽ പ്രതികരിക്കലോ അല്ല.

ഒറ്റ ലക്ഷ്യം .

ഖലീൽശംറാസ്.

ഒരേ ലക്ഷ്യമുള്ളവർക്കേ
ഒരേ വഴിയിൽ
യാത്രചെയ്യാനും
ഒറ്റ ലക്ഷ്യസ്ഥാനത്ത്
എത്തപ്പെടാനും
സാധിക്കുകയുള്ളു.
നൻമ നിറഞ്ഞ
ലക്ഷ്യങ്ങക്കായി പ്രവർത്തിക്കുന്ന
കൂട്ടായ്മകളുടെ ഭാഗമാവുക.
പൊരുത്തക്കേടുള്ള
ബന്ധങ്ങളിൽ
ഒരുമിച്ച് പ്രവർത്തിക്കാൻ
പറ്റിയ മേഖലകൾ കണ്ടെത്തുക.
എന്നിട്ട് ഒരുമിച്ച്
സഞ്ചരിക്കുക

പുതിയ വസ്ത്രം.

KHALEELSHAMRAS

നീ ഓരോ ദിവസവും
ഓരോ വ്യത്യസ്ഥതരം
വസ്ത്രം ധരിക്കുന്നു.
കാരണം നീ
പുതുമ ആഗ്രഹിക്കുന്നു.
അതു പോലെ
നിന്റെ മനസ്സിന്
പുതുമ ആസ്വദിക്കണമെങ്കിൽ
ഓരോ ദിവസവും
പുതിയ അറിവുകൾ
സമ്പാദിക്കുക.
ആ അറിവിനെ
നിന്റെ ചിന്തകളുടെ
ചർച്ചാവിഷയമാക്കുക.

പഠനം.

ഖലിൽശംറാസ്.

പഠിക്കാൻ സമയം കണ്ടെത്തുക.
പഠനം നിന്റെ
ജീവിതനിമിഷങ്ങളെ ധന്യമാക്കും.
മരണത്തെ
അനന്തമായ സ്വർഗ്ഗത്തിലേക്കുള്ള
പിറവിയുമാക്കും.
ഓരോ ദിവസവും
പഠിക്കാൻ സമയം
കണ്ടത്തുക.

പരിചയത്തിലൂടെ.ഖലീൽശംറാസ്

സമൂഹത്തിൽ നിലനിൽക്കുന്ന
അത്മാവില്ലാത്ത
വാർത്തകൾക്കനുസരിച്ചല്ല,
മറിച്ച്
ആത്മാർത്ഥ സൗഹൃദത്തിലൂടെയും
പരിചയത്തിലൂടെയും
മനസ്സിലാക്കിയതിനനുസരിച്ചാവണം
നീ കാര്യങ്ങൾ
മനസ്സിലാക്കേണ്ടത്.
നിനക്ക് പരിചയമുള്ള
നല്ലൊരു കുട്ടം മനുഷ്യരെ
കുറിച്ച് നീ അനുഭവിച്ചതിന്
വിപരീതമായത്
കേൾക്കുന്നുവെങ്കിൽ
നിന്റെ അനുഭവത്തിനു തന്നെയാണ്
പ്രാധാന്യം നൽകേണ്ടത്.

Tuesday, February 21, 2017

മരണത്തെ പേടിച്ച്.ഖലീൽശംറാസ്.

നിന്റെ ഭക്ഷ്യവസ്തുക്കളിലൂടെ
നിന്റെ പല്ലുകൾക്കിടയിലിരുന്ന്
ചവച്ചരക്കപ്പെടുമ്പോൾ
ആ സൂക്ഷ്മ ജീവികളോ.
ഉപ്പേരിയാവാൻ
ഇലകൾ ഫ്രയിംഗ് പാനിൽ
വെന്തുരുകുമ്പോൾ
ചെടികളോ.
മരണത്തിനു മുന്നിലിരിക്കുന്ന
മറ്റൊരു മൃഗമോ
ആ അവസാന
നിമിഷങ്ങളിലൊന്നും
മരണത്തെ പേടിച്ച്
ജീവിക്കുന്നില്ല.
പക്ഷെ ബുദ്ധിയും വിവേകവും
ഉള്ള മനുഷ്യൻമാത്രം
മരണത്തെ പേടിച്ച്
തനിക്ക് ലഭിച്ച ഈ
ജീവനുള്ള നിമിഷത്തിൽ
ജീവിക്കാൻ മറക്കുകയാണ്.

സമയം.ഖലീൽശംറാസ്

ഇവിടെ ഏറ്റവും
തികയുന്നതും പാകത്തിനുള്ളതുമായ
ഒന്നേയുള്ളു.
അത് നിന്റെ സമയമാണ്.
ഒരേ അളവിലും
വ്യാപ്തിയിലും
ഒരേ ശക്തിയിലും
ഓരോ നിമിഷവും
നിനക്കത് ലഭിക്കുന്നു.
അതിനെ എന്തിനുവേണ്ടി
വിനിയോഗിക്കാൻ
ആഗ്രഹിക്കുന്നുവോ
ആ വിഷയത്തിൽ
അമിത താൽപര്യവും
നീട്ടിവെയ്പ്പില്ലാതെ
അവയിലേക്ക്
ചുവടുവെയ്പ്പെടുക്കാനുള്ള
മനസ്സുണ്ടായാലും മാത്രം മതി.

ആരോഗ്യത്തിനുപകരം അനാരോഗ്യം.ഖലീൽശംറാസ്

ഒരുപാട് ആരോഗ്യകരമായ
പോഷകങ്ങൾ കൊണ്ട്
സമ്പന്നവുമായ
ഒരുപാട്
നല്ല ഭക്ഷ്യവസ്തുക്കളെ
അനാരോഗ്യകരവും
അപകടകരവുമായ
ഒരവസ്ഥയിലേക്ക്
പരിവർത്തനം ചെയ്ത്
കൂടുതൽ വില കൊടുത്തു
വാങ്ങുകയും.
അവയെ ആടംഭരത്തിന്റെ
പ്രതീകമായി ചിത്രീകരിക്കുകയും
അങ്ങിനെ
ആരോഗ്യത്തിനു പകരം
അനാരോഗ്യം
പാടിച്ചു വാങ്ങുകയും ചെയ്യുകയാണ്
നാം പലപ്പോഴും.

വിലപ്പെട്ട മനുഷ്യൻ.ഖലീൽശംറാസ്

നിന്നെ അറിയുന്ന
നിന്നെ കാണുന്ന
നിന്നെ കേൾക്കുന്ന
ഒരേയൊരു മനുഷ്യൻ
ഈ നിമിഷം
ജീവിക്കുന്നു .
ഒരു ശൂന്യതയിലേക്ക്
അതിവേഗം കുതിച്ചുകൊണ്ടിരിക്കുന്ന
ആ മനുഷ്യൻ
അപ്രത്യക്ഷമാവുന്നതിന്
മുമ്പ്
ആ മനുഷ്യനെ
സ്നേഹിക്കുക,
അഭിനന്ദിക്കുക,
സന്തോഷിപ്പിക്കുക
അറിവുകൾ പകർന്നുകൊടുക്കുക.
ആ വിലപ്പെട്ട മനുഷ്യൻ
മറ്റൊരാളല്ല.
നീ തന്നെയാണ്.

ശീലങ്ങൾ എന്ന വഴി.ഖലീൽശംറാസ്

ഓരോ ശീലം രൂപപ്പെടുമ്പോഴും
നിന്റെ തലച്ചോറിൽ
നിനക്ക് സ്ഥിരമായി
യാത്ര ചെയ്യാനുള്ള
ഒരു വഴിയാണ്
നീ സൃഷ്ടിക്കുന്നത്.
ആ വഴി ചെന്നെത്തുന്നത്
അശാന്തിയിലേക്കും
അനാരോഗ്യത്തിലേക്കും
ആണെന്ന് മനസ്സിലായാൽ
എത്രയും പെട്ടെന്ന്
ആ വഴിയടച്ച്
ആരോഗ്യത്തിലേക്കും
സംതൃപ്തിയിലേക്കും
നയിച്ച മറ്റൊരു വഴി
ഉണ്ടാക്കാൻ തയ്യാറാവണം.

അവലോകനം. ഖലീൽശംറാസ്

വിമർശകരല്ല
മറിച്ച് അവലോകനം നടത്തുന്നവരാണ്..
അവരുടെ ഉദ്ദേശ്യം
എന്താണെന്ന് അരായേണ്ട.
അവരുടെ അവലോകനം
നെഗറ്റീവാണെങ്കിലും
പോസിറ്റീവാണെങ്കിലും
അതിൽ നിന്നും
ഏത് പാഠം
പഠിക്കാനുണ്ട് എന്ന്
മാത്രം അന്വേഷിക്കുക.

മൊത്തം മനുഷ്യരേക്കാൾ മൂല്യമുള്ള ഒറ്റ മനുഷ്യൻ.ഖലീൽശംറാസ്

ഈ പ്രപഞ്ചത്തിലെ
മൊത്തം മനുഷ്യരുടെ
എണ്ണത്തേക്കാൾ
എത്രയോ കുടുതലാണ്
അതിലെ
ഒറ്റ മനുഷ്യന്റെ
തലച്ചോറിലെ
ന്യൂറോണുകളുടേയും
അവക്കിടയിലെ
പരസ്പര ബന്ധങ്ങളുടെയും
എണ്ണം.
മൊത്തം മനുഷ്യരേക്കാൾ
വിലപിടിപ്പുള്ളതാണ്
ഈ ഒരു നിമിഷത്തിൽ
ജീവൻ ആസ്വദിക്കുന്ന
നീയെന്ന ഒറ്റ മനുഷ്യൻ
എന്ന സത്യം മറക്കാതിരിക്കുക.

Monday, February 20, 2017

വിജയിക്കാനുള്ള പന്ത്. ഖലിൽ ശംറാസ്

ഗോൾ പോസ്റ്റിലേക്ക്
അടിച്ച് തെറുപ്പിക്കാൻ
പന്തിനായി കാത്തിരിക്കുന്ന
കളിക്കാരനെ പോലെ.
വിമർശനങ്ങൾക്കും
പ്രതിസന്ധിക്കുമായി കാത്തിരിക്കുക.
നിനക്ക് വിജയിക്കാനുള്ള
പന്തുകളാണ് അവ.

ജീവിതത്തിൽ സംതൃപ്തി കണ്ടെത്താൻ.ഖലീൽശംറാസ്

ജീവിതത്തിലെ സംതൃപ്തിയുടേയും
സന്തോഷത്തിന്റേയും
തറക്കല്ലിടൽ
നിന്നിൽ നടക്കുന്നു.
ആദ്യം നീ നിന്നിൽ
സംതൃപ്തനാവുക.
സന്തോഷത്തേയും
സമാധാനത്തേയും
നിന്റെ അന്തരീക്ഷമാവുക.
എന്നിട്ട് നിന്നോട്
ഏറ്റവും അടുത്ത
കുടുംബ ബന്ധത്തിലേക്ക് നോക്കുക.
അവിടെ സംതൃപ്തിയും
സമാധാനവും കണ്ടെത്തുക.
എന്നിട്ട് നിന്റെ ജോലിയിലേക്ക്
നോക്കുക.
അവിടേയും
സംതൃപ്തിയും
സമാധാനവും കണ്ടെത്തുക.
എന്നിട്ട് സമൂഹത്തിലേക്ക്
നോക്കുക
അവിടെ ശത്രുവായൊരാളുണ്ടെങ്കിൽ
അയാളിൽപോലും
സംതൃപ്തനാവുക
സന്തോഷം കണ്ടെത്തുകയും
ചെയ്യുക.

വൈകാരികജ്ഞാനം.ഖലിൽശംറാസ്

പലരും വൈകാരികജ്ഞാനം
വളരെ കുറഞ്ഞവരാണ്
എന്ന സത്യം മനസ്സിലാക്കുക.
ചിലർ വൈകാരികമായി
മദ്ധബുദ്ധികളാണ്.
ഈ ബുദ്ധിക്കനുസരിച്ചാണ്
ഓരോ മനുഷ്യന്റേയും
സാമൂഹികവും വ്യക്തിപരവുമായ
ഓരോ പ്രതികരണവും.
പലരുടേയും
കുറ്റപ്പെടുത്തലുകളിലും
കോപത്തിലും
എല്ലാം
ഈ വൈകാരിക ജ്ഞാനത്തിന്റെ
അഭാവം കാണുക.
അവരുടെ ബുദ്ധിശൂന്യതയുടെ
മാർക്ക് അളക്കുക.
എന്നിട്ട് അവരോട്
ബുദ്ധി ശുന്യതയുടെ ഭാഷയിൽ
പ്രതികരിക്കാതെ
സഹതാപത്തോടെയും
ദയയോടെയും
ക്ഷമ കൈകൊണ്ട്
പ്രതികരിക്കുക.

സ്വയം സ്നേഹിക്കുക.

ഈ ഭൂമിയിൽ എല്ലാവരേക്കാളും സ്വന്തത്തെ സ്നേഹിക്കുക. സ്വന്തം ശാരീരികവും മാനസികവുമായ ആരോഗ്യം നിലനിർത്തലാണ് ആ സ്നേഹം. മറ്റുള്ളവരുടെ സ്നേഹം...