പ്രാക്ടിക്കൽ പരീക്ഷക്ക് മുമ്പേ,--- my diary.khaleelshamrad

ഈ യാത്ര ഇവിടെ തുടങ്ങുന്നു.
തുടക്കം വ്യക്തമാണ്
എത്തണ്ടയിടവും വ്യക്തമാണ്
വഴിയും വ്യക്തമാണ്.
നാളെ ഒരു പ്രാക്ടിക്കൽ പരീക്ഷ
എന്നെ കാത്തിരിക്കുന്നു.
ചോദ്യപേപ്പർ
എവിടെയോ ഒളിച്ചിരിപ്പുണ്ട്
നാളെ വ്യക്തതയോടെ
എനിക്ക് മുന്നിൽ ആ ചോദ്യങ്ങൾ
പ്രത്യക്ഷപ്പെടും.
ഒരു മെഡിക്കൽ ഡോക്ടർ
എന്തിന് മനശാസ്ത്രം
പഠിക്കുന്നുവെന്ന ചോദ്യം
പലരും ഉന്നയിച്ചിരുന്നു.
നല്ല തിരക്കുള്ള ഒരു
ഡോക്ടർ മനശാസ്ത്രം
പഠിക്കുന്നതിനെ
പ്രിയപ്പെട്ടവർ പോലും
പരിഹസിച്ചിരുന്നു.
പക്ഷെ ഞാൻ
പതറിയില്ല.
കാരണം അതിനും
എനിക്ക് വ്യക്തമായ ലക്ഷ്യമുണ്ടായിരുന്നു.
അത് സഫലീകരിക്കാനുള്ള
അടങ്ങാത്ത ഉൾപ്രേരണയും
ആ ലക്ഷ്യത്തെ മുന്നോട്ട്
നയിച്ച ഊർജ്ജവും
വിമർശിച്ചവരും
അതിനെ കൊച്ചായികണ്ടവരും
കാണുകയോ കേൾക്കുകയോ
അനുഭവിക്കുകയോ
ചെയ്യാത്തതിനാൽ
അവരെ ഞാൻ വിമർശിക്കുന്നില്ല.
കാരണം ഡിഗ്രികളെ
മേത്തരവും ഇത്തരവും
താഴ്ന്നതുമായി
ജാതിവ്യവസ്ഥ പോലെ
വേർതിരിച്ച സാമുഹിക വ്യവസ്ഥയുടെ
ഭൂപടംവെച്ച്
എന്റെ ലക്ഷ്യത്തേയും
അളന്നുവെന്നേയുള്ളു.
ഏതൊന്ന് പഠിക്കാൻവേണ്ടി
ആര് തുനിയുന്നുവോ
അതിനെ ഒരിക്കലും
വിമർശിക്കരുത്.
കാരണം അവരെ
അതിനായി നയിക്കുന്ന
വ്യക്തമായ ഒരു ഉൾപ്രേരണയുണ്ടാവും.
ചിലർക്കത് തങ്ങളുടെ
പ്രാധമികാവശ്യങ്ങൾ
നിറവേറ്റാൻ വേണ്ടിയാവാം
അത് പൂർത്തീകരിക്കപ്പെട്ടവർക്ക്
അതിലും മീതെയുള്ള
ആത്മസാക്ഷാത്കാരത്തിന്റേയോ
മറ്റെന്തിങ്കിലുമൊക്കെയോ
സഫലീകരിക്കാൻ വേണ്ടിയാവാം.
ഇതിനെ വിമർശിക്കുമ്പോൾ
അവർ അനുഭവിക്കുന്ന വേദന
കത്തിയെടുത്ത് കുത്തുന്നതിലും
കൂടുതൽ ആയിരിക്കും.
മനുഷ്യന്റെ ആരോഗ്യം
എന്നുപറയുന്നത്
അവന്റെ ശാരീരികാരോഗ്യം
മാത്രമല്ല.
അത് മനസ്സും ശരീരവും
എന്ന ഒറ്റ വ്യവസ്ഥയുടെ
സമ്പൂർണ്ണ ആരോഗ്യമാണ്.
ഈ രണ്ട് വ്യവസ്ഥയിലുമുള്ള
അറിവ് നേടുമ്പോഴേ
അത് പൂർത്തിയാവുകയുള്ളു.
ഈ മനശാസ്ത്ര പരീക്ഷക്ക്
വേണ്ടിയുള്ള ഈ
യാത്രയും അതിന്റെ ഫലവും
ആ ലക്ഷ്യം
സഫലമാക്കുമെന്നും
അത്കൊണ്ട്
വ്യക്തിപരമായും
സാമൂഹികമായും
നേട്ടമുണ്ടാവുമെന്നും
ഞാൻ ഉറച്ച് വിശ്വസിക്കുന്നു.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്