നിന്റെ സ്പെഷ്യൽ നിമിഷം.ഖലീൽശംറാസ്

ഓരോ മനുഷ്യനും
ഏറ്റവും സ്പെഷ്യൽ
ആയ രണ്ട് നിമിഷങ്ങളുണ്ട്
ഒന്നു ഒരു ബീജമായി
അവൻ പിറക്കുന്ന നിമിഷവും
പിന്നെ ഒരു മനുഷ്യനായി
വളർന്ന് ഇവിടെ
ജീവിച്ചോ ജീവിക്കാതെയോ
മരണപ്പെടുന്ന നിമിഷവും.
മഹാ ഭൂരിഭാഗവും
ബീജമായി പിറന്ന
അതേ നിമിഷം തന്നെ
മരണപ്പെടുന്നു.
വളരെ ചെറിയൊരു
ന്യുനപക്ഷം മനുഷ്യർമാത്രം
ബീജത്തിൽ നിന്നും
ശ്വസിക്കുന്ന ,
ചിന്താശേഷിയുള്ള
മനുഷ്യനായി വളർന്ന്
മരണമടയുന്നു.
ഭൂമിയിലെ ജീവിതം ആസ്വദിക്കാൻ
കഴിയാതെ
പിറവിയുടെ വക്കിൽനിന്നും
മരണത്തിലേക്ക് നേരിട്ട് യാത്രയായ
ബീജങ്ങൾക്ക് ലഭിച്ചത്
അനശ്വരമായ സ്വർഗത്തിലേക്കുള്ള
ഡയറക്ട് എൻട്രിയാണെങ്കിൽ
ഈ ഭൂമി ജീവിതം
ഇവിടെ ജീവിക്കാൻ അവസരം
ലഭിച്ചവർക്ക് ലഭിച്ച
ഒരു നഷ്ടം തന്നെയാണ്.
ഈ ഭൂമിജീവിതത്തിലെ
പരീക്ഷണങ്ങളെ
ക്ഷമ കൈകൊണ്ടും
സ്നേഹം മുഖമുദ്രയാക്കിയും
സമാധാനം നിലനിർത്തിയും
അറിവുനേടിയും
സ്വർഗത്തിലേക്കുള്ള
പാഥയാക്കിയവർക്കൊഴികെ.

Popular Posts