മരണത്തിൽനിന്നുമുള്ള ഒളിച്ചുകളി.ഖലീൽശംറാസ്

മരണത്തിന്റെ
കൺമുന്നിൽ പോലും പെടാതെ
ഒളിച്ചു കളിക്കുകയാണ്
മനുഷ്യർ.
പക്ഷെ മരണത്തെ
പെട്ടെന്ന് മാടി വിളിക്കുന്ന
പേടിയുടെ കുട്ടിലാണ്
ഒളിച്ചിരിക്കുന്നത് എന്ന് മാത്രം.
മരണത്തെ പേടിക്കാതെ
അഭിമുഖീകരിക്കാൻ
ഒരൊറ്റ വഴിയേ ഉള്ളു.
അത് നിനക്ക്
ജീവൻ നഷ്ടപ്പെട്ടിട്ടില്ലാത്ത
ഈ ഒരു നിമിഷത്തിൽ
ജീവിക്കുക എന്നതാണ്.

Popular Posts