ലക്ഷ്യം.ഖലീൽശംറാസ്.

ഒരു ലക്ഷ്യം
കേന്ദ്രീകരിച്ചാണ്
ഓരോ മനുഷ്യ പ്രവർത്തിയും
മുന്നോട്ട് നീങ്ങുന്നത്.
വിസിലടി കേട്ടപ്പോൾ
ഓടാൻ തുടങ്ങി
ഓട്ടക്കാർക്കും
ഫുട്ബോൾ കളിക്കാർക്കും
പരീക്ഷക്കായി
തയ്യാറെടുപ്പ്
നടത്തുന്ന
വിദ്യാർത്ഥിക്കും
തങ്ങളുടെ
സമയത്തെ
ഓരോരോ പ്രവർത്തികളിൽ
കേന്ദ്രീകരിക്കാൻ
പ്രേരണ നൽകിയത്
വ്യക്തമായ ലക്ഷ്യബോധമാണ്.
നിന്റെ ജീവിതത്തിലെ
ഓരോ സമയത്തിനു മുന്നിലും വ്യക്തമായ
ലക്ഷ്യം നിർണയിക്കുക.
എന്നിട്ട് ആ ലക്ഷ്യം
മുന്നിൽകണ്ട്
മുന്നോട്ട് ഗമിക്കുക.

Popular Posts