എന്റെ വാപ്പിച്ചിയെന്ന മാശ്.ഖലീൽശംറാസ്

ഇന്നും ഞാൻ ഓർക്കുന്നു
ഞാൻ അഞ്ചാം ക്ലാസിൽ
പഠിക്കുന്ന കാലം.
അന്ന് എന്നെ ഇംഗ്ലീഷ്
പഠിപ്പിക്കാൻ ഒരു മാശ് വന്നു.
ഒരിക്കലുമെനിക്ക് മറക്കാൻ
കഴിയാത്ത ക്ലാസ് ആയിരന്നു.
വിവിധ വർണ്ണത്തിലുള്ള
ചോക്കുകൾകൊണ്ട്
ബ്ലാക്ക്ബോർഡിൽ
വിവിധ ചിത്രങ്ങൾ വരച്ച്
അതുമായി ബന്ധപ്പെട്ട
ഇംഗ്ലീഷ് അക്ഷരങ്ങൾ എഴുതിതന്ന
ആ ഒരു അധ്യാപകനെ.
ആ ഒറ്റ ക്ലാസോടെ
ആ അധ്യാപകൻ എന്റെ ക്ലാസിലെ
ഇംഗ്ലീഷ് പഠിപ്പിക്കൽ
മാറ്റി മറ്റൊരു ക്ലാസിലേക്ക്
മാറി.
കാരണം മറ്റൊന്നുമായിരുന്നില്ല.
ആ അധ്യാപകൻ
മറ്റാരുമായിരുന്നില്ല
എന്റെ വാപ്പിച്ചി തന്നെയായിരുന്നു.
വീട്ടിലെ വാപ്പിച്ചിയോട്
ഒട്ടിപ്പിടിച്ച് എപ്പോഴും
തുടരുന്ന ആ ഒരവസ്ഥ
സ്കുളിലും തുടരാൻ
ശ്രമം നടത്തിയതിനാലാവാം
വാപ്പിച്ച് ക്ലാസ് മാറിയത്.
പക്ഷെ ആ ഒരു ക്ലാസിന്റെ
സുഖം ഇന്നുമെനിക്ക്
പ്രചോദനമാണ്.
വർണ്ണശഭളമായി പവർപോയൻറും
മറ്റും ഉണ്ടാക്കുമ്പോൾ
എന്റെ വാപ്പിച്ചിയെന്ന മാശ്
എന്റെ മനസ്സിൽ
ലൈവ് ആയി ചിത്രീകരിച്ചുതന്ന
ആ രംഗങ്ങൾ ഇന്നും
എന്നെ സ്വാധീനിക്കുന്നു.
പക്ഷെ എന്റെ
വാപ്പിച്ചിയെ പോലെ
ഞാനുമിന്നൊരു പപ്പയാണ്.
എന്റെ കുട്ടികൾക്ക്
ഇത് പോലെ കണ്ടുപഠിക്കാനും
അനുഭവിച്ചറിയാനും
ഞാനെന്തുനൽകുന്നു.?

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്