മരണമെന്ന മാതൃക.ഖലീൽശംറാസ്

ലോകത്തെ വ്യവസ്ഥകളും
സംവിദാനങ്ങളുമെല്ലാം
മാതൃകയാക്കേണ്ട
ഒരവസ്ഥയുണ്ട്.
അത് മരണമാണ്.
ആരാണെന്നൊന്നും
നോക്കാതെ
കീഴടക്കികൊണ്ടിരിക്കും.
മരിക്കാനായി കാത്തിരിക്കുന്ന
രോഗിക്കു മുമ്പിലെ
മരണത്തെ ഓടിയകറ്റാനുള്ള
ശ്രമത്തിനിടെ
ചിലപ്പോൾ രോഗിയെ
പിടിക്കാതെ
ഡോക്ടറെ തന്നെ പിടികൂടും.
എന്റെ ജീവിതം അനന്തമാണെന്നും
എനിക്ക് അഹങ്കരിക്കാൻ
എല്ലാ വിഭവങ്ങളും
ജീവിതതത്തിലുണ്ട്
എന്നും അഹങ്കരിച്ച്
ജീവിക്കുന്ന മനുഷ്യന്
മുമ്പിൽ അഹങ്കാരത്തോടെ
മരണം വരും.
എളിയവനായി ജീവിക്കുന്നവർക്ക്
മുന്നിലും മരണം വരും.
രാജാവിനും പ്രജക്കും
മുമ്പിൽ ഒരേ
വേഷത്തിൽ മരണം വരും.
ഈ ഒരു മരണത്തെ
മനുഷ്യൻ
ജീവിതത്തിൽ എന്നും
മാതൃകയാക്കണം.
എല്ലാവരും മരണത്തിലേക്കുളള
സഞ്ചാരികളാണ് എന്ന സത്യം
ആദ്യം ഉറപ്പിക്കുക.
അഹങ്കരിക്കാനും
വിവേചനം കാണിക്കാനും
തോന്നുമ്പോൾ
അവയെ
ഒന്നുമല്ലാതാക്കുന്ന
മരണത്തെ കാണുക.
നിന്റെ സ്വന്തം മരണത്തെ
കാണുക
മറ്റുള്ളവരുടേതും
കാണുക.
അത് നിന്നെ എളിമ നിറഞവനും
ദയയുള്ളവനുമാക്കും.

Popular Posts