മരണങ്ങൾ എന്നെ പഠിപ്പിച്ചത്.ഖലീൽശംറാസ്.

ഒരുപാട് മരണ മുഹൂർത്തങ്ങൾക്ക്
സാക്ഷിയായതുകൊണ്ടാവാം
ഓരോ നിമിഷവും
ജീവിക്കാൻ ഭാഗ്യം
ലഭിച്ചതിന് നന്ദി പറയാനും
ആ നിമിഷങ്ങളെ
ഒരു പരിതിവരെ ഉപയോഗപ്പെടുത്താനും
കഴിയുന്നത്.
പലപ്പോഴും എന്റെ
മനസ്സിലൂടെ കടന്നുപോവുന്ന
ഒരായിരം ആശയങ്ങളിൽനിന്നും
ചിലതൊക്കെ
ഇവിടെ കുറിച്ചിടാൻ
എന്നെ പ്രേരിപ്പിക്കുന്നതും.
ഞാനും എന്റെ ചിന്തകളും
ഈ ഭൂമിക്കൂടിൽ നിന്നും
കൂടൊഴിഞ്ഞാലും
ഈ അക്ഷരങ്ങൾ
എന്നും എന്റെ ജീവനായി
നില നിൽക്കുമെന്ന പ്രതീക്ഷയാണ്.
ഒരു പാട് മരണങ്ങൾക്ക്
സാക്ഷിയാവുമ്പോഴൊക്കെ
എന്റെ മനസ്സിൽ പലപ്പോഴായി
പലതിന്റേയും പേരിൽ
തലപൊക്കാറുള്ള
അഹങ്കാരങ്ങളൊക്കെ
വീണുടയാറുണ്ട്.
ആരോടും പകയില്ലാതെ
കിട്ടിയ സമയം പാഴാക്കാതെ
ജീവിക്കാൻ
എന്നെ പ്രേരിപ്പിക്കാറുണ്ട്.

Popular Posts