ആശയങ്ങളെ സ്വന്തമാക്കാൻ.ഖലീൽശംറാസ്

പുഴയിൽ ഒരു പാട്
മൽസ്യങ്ങൾ ഉണ്ട്.
അവയിലൊന്നിനെ
ചുണ്ടയിട്ട് പിടിച്ചെടുക്കുമ്പോഴേ
അവ നിനക്ക്
സ്വന്തമാവുന്നുള്ളു.
അതുപോലെ യാണ്
നിന്റെ ചിന്തകളാവുന്ന
സാഗരത്തിലെ ആശയങ്ങൾ.
ഒരു പാട് ആശയങ്യാവുന്ന
മൽസ്യങ്ങൾ ഓരോ
നിമിഷവും
ആ സാഗരത്തിലൂടെ
തുഴഞ്ഞു നീങ്ങുന്നുണ്ട്.
ആ മൽസ്വങ്ങളിലേതെങ്കിലുമൊക്കെ
എഴുത്താവുന്ന ചുണ്ടയിട്ട്
കടലാസിലേക്ക്
പകർത്തുമ്പോൾ
അവ നിന്റെ സ്വന്തമാവുന്നു.

Popular Posts