ശൂന്യമായ പുസ്തകം.ഖലീൽശംറാസ്

ശൂന്യമായ ഒരു
പുസ്തകം പോലെ
ഓരോ നിമിഷവും
നിന്റെ ജീവിതത്തിൽ
പിറക്കുന്നു.
അതിലെന്തും
എഴുതി ചേർക്കാനുള്ള
സ്വാതന്ത്ര്യവും ലഭിക്കുന്നു.
പക്ഷെ
ആ സ്വതന്ത്ര്യത്തെ
ചിന്തകളുടേയും
പ്രവർത്തികളുടേയും
പേനകൾ കൊണ്ട്
നല്ലതും മൂല്യമുള്ളതുമാക്കിയാൽ
നല്ലൊരു ജീവിതോപഹാരമായി
ആ പുസ്തകം മാറും.

Popular Posts