എനിക്ക്.ഖലീൽ ശംറാസ്.

ഇന്നലെകളിൽ
ഞാനാരായിരിന്നുവെന്ന്
എനിക്കറിയേണ്ട.
നാളെകളിൽ ആരാവുമെന്നും
അറിയേണ്ട.
എനിക്കിപ്പോൾ
ഞാനാരാണെന്ന്
മാത്രം അറിഞ്ഞാൽ മതി.
എന്റെ ഇന്നലെകളിലെ
നല്ല അനുഭവങ്ങൾ
ഈ ഒരു സമയത്തിനായി
മാറ്റിവെച്ച
നല്ല അനുഭൂതികളെ
അനുഭവിച്ച്
നാളെകളുടെ
സ്വപ്നസാക്ഷാത്കാരത്തിലേക്കുള്ള
പ്രവർത്തിയുടെ
വഴി തെളിഞ്ഞു നിൽക്കുന്ന
ഈ ഒരു സമയത്തെമാത്രം
കണ്ടാൽമതിയെനിക്ക്.

Popular Posts