പകർത്തപ്പെട്ട ചിത്രം.ഖലീൽശംറാസ്

ഒരു വർത്തമാന കാലവും
രംഗങ്ങൾ പകർത്തിയെടുക്കുന്നു.
പകർത്തപ്പെട്ട ചിത്രങ്ങൾ
മരണം വരെ
നിന്റെ മനസ്സിൽ നിന്നും
തലച്ചോറാവുന്ന യന്ത്രം
തകരാറിലായാറല്ലാതെ
മായുന്നില്ല.
അനുഭൂതികൾ
രംഗങ്ങളുടെ സൃഷ്ടിയല്ല
മറിച്ച്
പകർത്തപ്പെട്ട ചിത്രങ്ങളുടെ
സൃഷ്ടിയാണ്.
അവ രംഗങ്ങൾ മാഞ്ഞാലും
നില നിൽക്കുന്നു.
ആ അനുഭൂതികൾ
എപ്പോൾ വേണമെങ്കിലും
പുനരാവിശ്ക്കരിക്കാം.
പകർത്തപ്പെട്ട ചിത്രത്തിലേക്ക്
ഒന്നു നോക്കിയാൽ
മാത്രം മതി.

Popular Posts