ഭാഷ.ഖലീൽശംറാസ്

ഓരോരോ വ്യക്തിക്കും
സ്വന്തം ചിന്തകളിൽ നിന്നും
ഉള്ളിലെ വൈകാരികതയിൽ
നിന്നും രൂപപ്പെടുന്ന
ഒരു ഭാഷയുണ്ട്.
ആ ഒരു ഭാഷക്കനുസരിച്ചാണ്
പലരുടേയും പ്രതികരണങ്ങൾ.
ചിലർ പലരേയും
മുഖത്ത് നോക്കി
തെറിവാക്കുകൾ പറയുമ്പോഴും
ചിലർ
ശത്രുവിനോട് പോലും
മാന്യതവിട്ട് സംസാരിക്കാതിരിക്കുമ്പോഴും
പുറത്ത് വരുന്നത്
അവരവരുടെ ഉള്ളിലെ ഭാഷയാണ്.
നിന്റെ ഭാഷ ഏതാണ്
എന്ന് സ്വയം പരിശോധിക്കുക .

Popular Posts