ആശയവിനിമയത്തിന്റെ ജീവൻ.ഖലീൽശംറാസ്

ഒരു മനുഷ്യന്റെ
ആശയ വിനിമയത്തിൽ
ഏറ്റവും മുഖ്യ പങ്ക്
നിർവ്വഹിക്കുന്നത്
അവന്റെ ഭാവ ചലനങ്ങളാണ്
അത് കഴിഞ്ഞ്
ടോൺ ആണ്.
അതും കഴിഞ്ഞ്
ചെറിയൊരു റോൾ
മാത്രമാണ് നിന്റെ
ശബ്ദത്തിനുള്ളത്.
ഇതു മൂന്നുമില്ലാത്ത
സോഷ്യൽ മീഡിയകളിലെ
പ്രതികരണങ്ങളിൽ
ആശയവിനിമയത്തിലെ
എന്ത് ജീവനാണ് ഉള്ളത്.
ഓരോരോ വ്യക്തിയും
തന്റെ മാനസിക മാതൃകയിൽ
വാർത്തെടുത്തതെന്തോ
ഒന്ന്
സോഷ്യൽ മീഡിയകളിൽ
പോസ്റ്റ് ചെയ്യുന്നു.
ഇത് വായിക്കുന്ന ആൾ
സ്വന്തം മനസ്സിന്റെ
മാതൃകക്ക് അനുസരിച്ച്
അത് വായിക്കുന്നു.
ഇവക്ക് ആശയ വിനിമയത്തിന്റെ
ജീവൻ ഇല്ലെങ്കിലും.
പലരുടേയും
സമയത്തിന്റേയും
മനസ്സമാധാനത്തിന്റേയും
ജീവൻ അപഹരിക്കുന്നത്
ഇത്തരം പോസ്റ്റുകൾ
ആണെന്നതാണ് സത്യം.

Popular Posts