നിന്റെ രചനകൾ കൈമാറുമ്പോൾ.ഖലീൽശംറാസ്

എന്തും അമിതമായാൽ
മറ്റുള്ളവരിൽ
മുശിപ്പുണ്ടാക്കും.
അതുകൊണ്ട്
നിന്റെ ലക്ഷ്യങ്ങളും
സ്വപ്നങ്ങളും
അമിതമായി മറ്റുള്ളവരോട്
കൈമാറാതിരിക്കുക.
നിന്റെ ലക്ഷ്യങ്ങളും
സ്വപ്നങ്ങളും
നിന്റെ ജീവിതത്തെ
മുന്നോട്ട് നയിക്കാനുള്ള
ഇന്ധനമാണ്.
അത് പുറത്തേക്ക്
ഒഴുക്കിവിടേണ്ടതില്ല.
നിന്റെ ഉള്ളിലെ
ആഗ്രഹങ്ങളല്ല
മറ്റുള്ളവരുടെ ഉള്ളിലെ
ആഗ്രഹങ്ങൾ.
അവ തികച്ചും
വ്യത്യസ്ഥങ്ങൾ ആണ്.
അതുകൊണ്ട്
നിന്റെ രചനകളും
സ്വപ്നങ്ങളും
മറ്റുള്ളവർക്ക്
കൈമാറുമ്പോൾ
അവരെകൂടി
അറിയണം.

Popular Posts