ജീവനെ ആസ്വദിക്കുക.ഖലീൽശംറാസ്

പലതിൽ നിന്നും
മരണത്തിൽ നിന്നും
ഒളിച്ചിരിക്കാനും
ഒളിച്ചു പോവാനും
ആഗ്രഹിക്കുന്ന
നിനക്ക് ഒളിച്ചിരിക്കാൻ
കഴിയുന്ന ഏറ്റവും
സുരക്ഷിതമായ താവളം
ഈ ഒരു നിമിഷമാണ്.
ഈ ലോകത്തിന്റേയും
ജീവനും വർത്തമാനകാലവുമായ
ഈ ഒരു നിമിഷം.
ഈ നിമിഷം നീ
നിന്റെ പ്രതിസന്ധികളെ മറക്കുക.
പേടിയെ അവഗണക്കുക.
പകരം
പുഞ്ചിരിച്ച്,
അറിവ് നേടി,
സ്നേഹം പങ്കുവെച്ച്,
സമാധാനം നിലനിർത്തി
ഈ നിമിഷം
നീ അനുഭവിക്കുന്ന
ജീവനെ ആസ്വദിക്കുക.
മറ്റുള്ളവർക്ക് പങ്കുവെച്ച്
അവരേയും ആസ്വദിപ്പിക്കുക.

Popular Posts