വാക്ക്.ഖലീൽശംറാസ്

ഒരാൾക്ക് വാക്കുകൊടുക്കുമ്പോൾ
അത് വൈകാരികമായി
ആ ഒരു സമയത്തിൽ
എടുക്കുന്ന തീരുമാനമാവരുത്.
പലപ്പോഴും വൈകാരികമായി
എടുക്കുന്ന തീരുമാനങ്ങൾ
ചിന്തകളിലൂടെയും
മുൻ കാഴ്ച്ചയിലൂടെയും
രൂപപ്പെട്ടതല്ലാത്തതിനാൽ
അവ താൽക്കാലികമായുള്ള
ഒരു ഒളിച്ചോടൽ മാത്രമാവുന്നു.
അവ പിന്നീട് പാലിക്കപ്പെടാതിരിക്കാനുള്ള
സാധ്യത നിലനിൽക്കുന്നുണ്ട്.
അതുകൊണ്ട്
മറ്റൊരാൾക്ക്
കൊടുക്കുന്ന വാക്ക്
വൈകാരികമാവാതെ
ശരിക്കും ചിന്തിച്ചെടുത്തതാക്കുക.
അവ പാലിക്കപ്പെടാൻ.

Popular Posts