വീണ്ടെടുത്ത വിജയം.ഖലീൽശംറാസ്

ഞാനിനും ഓർക്കുന്നു.
അന്നൊരു യുവജനോൽസവത്തിൽ
ഇംഗ്ലീഷ് കയ്യെഴുത്തിന്
ഒന്നാം സ്ഥാനം ലഭിച്ചത്‌.
എനിക്ക് ലഭിച്ച
ഏറ്റവും വലിയ
അംഗീകാരമായിരുന്നു അത് .
പക്ഷെ
ഇന്ന്
ഞാൻ പല രോഗികൾക്കും
കുറിച്ചുകൊടുത്ത
കുറിപ്പുകളിൽ കുറിച്ചിട്ട
എന്റെ കയ്യക്ഷരത്തിലേക്ക്
നോക്കി.
ഇന്നൊരു മത്സരം നടക്കുകയാണെങ്കിൽ
ഏറ്റവും അവസാന സ്ഥാനത്തെത്താൻ
പാകത്തിൽ എന്റെ
അക്ഷരങ്ങൾ പരിണമിച്ചിരിക്കുന്നു.
വിജയത്തിന്റെ
കൊടുമുടിയിലെത്തി
താഴേക്ക് എടുത്തു ചാടിയ പോലുള്ള
ഒരു പതനം.
ആ മാതൃകയും സർട്ടിഫിക്കറ്റും
അന്നനുഭവിച്ച
സന്തോഷവും ഇന്നും
എന്റെ കൂടെയുണ്ട്.
ഇനി മരണം വരെ
ആ നല്ല അക്ഷരം കൊണ്ട്
എഴുത്ത് തുടരാനും.
കൂടാതെ ലഭിച്ച അനുഗ്രഹങ്ങളേയും
വിജയങ്ങളേയും.
വലിച്ചെറിയല്ലേ എന്ന സന്ദേശവും..

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്