നിനക്കുള്ളിൽ അവർ ജീവിക്കുന്നു.ഖലീൽ ശംറാസ്.

നിന്റെ പ്രിയപ്പെട്ടവരാരും
ജീവിക്കുന്നത്
നിനക്കു പുറത്തല്ല.
മറിച്ച് നിന്റെ അകത്താണ്.
നിന്റെ മരണത്തോടെ
മാത്രമേ അവർ
നിന്റെ അകത്തുനിന്നും
മരിക്കുന്നുള്ളു.
നീ ജീവിച്ചിരിക്കുമ്പോൾ
അവരാരെങ്കിലും
മരിച്ചാൽ പോലും
നിനക്കവരെ
ഓർക്കാൻ കഴിയുന്നിടത്തോളം
അവർ നിന്റെ ഉള്ളിൽ
ജീവിക്കുന്നവരാണ്.
മരിച്ചു പോയ
ഒരാളെ കുറിച്ചു ചിന്തിച്ചു നോക്കൂ.
എന്നിട്ട് അവർ നിന്നോട്
പുഞ്ചിരിക്കുന്നതും
സംസാരിക്കുന്നതും
ഇഷ്ടപ്പെട്ട ഒരിടത്തിലൂടെ
അവരോടൊപ്പം
നടക്കുന്നതും
ചിന്തിച്ചു നോക്കൂ.
ശരിക്കും അവരുടെ
ജീവനെതന്നെയല്ലേ
നീ അനുഭവിക്കുന്നത്.
അവർ ജീവിച്ചിരുന്നപ്പോഴും
അവർ മരിച്ചപ്പോഴും
നീ അവരെ
അനുഭവിച്ചത്
നിന്റെ സ്വന്തം ആന്തരിക ലോകത്താണ്.
ആ ആന്തരികലോകം
അവസാനിക്കുമ്പോഴേ
അവരൊക്കെ
നിന്നെ വിട്ടുപിരിയുന്നുള്ളു.

Popular Posts