അവനവന് വേണ്ടത് കണ്ടെത്തുന്നു.ഖലീൽശംറാസ്

ഓരോ അനുഭവത്തിൽനിന്നും
അവനവന് വേണ്ടത്
ഓരോരുത്തരം കണ്ടെത്തുന്നു.
അല്ലാതെ അനുഭവങ്ങളുടെ
യാഥാർത്ഥ്യത്തിലേക്കല്ല
ആരും ചെന്നെത്തുന്നത്.
അവനവന് വേണ്ടത്
കണ്ടെത്തെുന്നു.
തന്റെ ഉള്ളിലെ
വൈകാരികതക്കനുസരിച്ച്
പ്രതികരിക്കുന്നു.
അതുകൊണ്ട്
ഒരാൾ അനുകൂലിച്ച ഒരനുഭവത്തെ
തന്നെയായിരിക്കും
മറ്റൊരാൾ വിമർശിക്കുന്നത്.
രണ്ടിലും അവനവന്റെ
മുമ്പേയുള്ള മാനസികാവസ്ഥയാണ്
പ്രതിഫലിക്കുന്നത്.
അല്ലാതെ യാഥാർത്ഥ്യത്തിന്റെ
സത്യാവസ്ഥയല്ല.

Popular Posts