നിശ്ചലമല്ലാത്ത ലോകം. ഖലീൽശംറാസ്

ഇത് ചലിക്കുന്ന ലോകമാണ്
അല്ലാതെ നിശ്ചലമല്ല.
ഇത് പോയ്മറയുന്ന സമയമാണ്
അല്ലാതെ നിശ്ചലമല്ല.
ഒരു മനുഷ്യജീവനും
നിശ്ചലനായി ജീവിക്കുന്നില്ല.
ഓരോ നിമിഷവും
പിറക്കുന്നത്
കഴിഞ്ഞ നിമിഷത്തെ
പൂർണ്ണമായും മാച്ചുകളഞ്ഞാണ്
അത്രയും നിശ്ചലമല്ലാത്ത
ഒരു ലോകത്താണ്
ഒരു പാട് പ്രതിസന്ധികളും
പേറി മനുഷ്യൻ
ജീവിക്കുന്നത് എന്ന് ഓർക്കുക.
അവന്റെ പ്രതിസന്ധിയും
ഒരു നിശ്ചല പ്രതിഭാസമല്ല
എന്ന സത്യമാണ്
ഇവിടെ മനുഷ്യൻ മറന്നു പോവുന്നത്.

Popular Posts