ചെറിയ ചിത്രങ്ങളിൽനിന്നും.ഖലീൽശംറാസ്

മനുഷ്യൻ നൈമിഷികമായി
പകർത്തുന്ന
ചെറിയ ചെറിയ
ചിത്രങ്ങളിൽ നിന്നുമാണ്
വലിയ വലിയ കഥകൾ
സൃഷ്ടിക്കുന്നത്.
വലിയ വലിയ
അനുഭൂതികളും
സന്തോഷവും
കണ്ടെത്താൻ
മനുഷ്യന്
ഒരു ജീവിത അരങ്ങിൽ
കുറേ നേരം
കണ്ടു നിൽക്കേണ്ട ആവശ്യമില്ല.
ചെറിയൊരു ചിത്രം
മാത്രം മതിയാവും.
ആ ചിത്രത്തിൽ നിന്നും
ചിന്തകളിലൂടെയും
ഭാവനകളിലൂടെയും
മനുഷ്യമനസ്സാണ് പിന്നീട്
വലിയ വലിയ അനുഭൂതികളും
കഥകളും കവിതകളും
സൃഷ്ടിക്കുന്നത്.

Popular Posts