വാൽസല്യവും ദയയും.ഖലീൽശംറാസ്

ജനിച്ചു നടക്കുന്നതും
മരിച്ചു കിടക്കുന്നതുമായ
അവസ്ഥയിലെ
ഓരോ മനുഷ്യനേയും
മനസ്സുകൊണ്ട് കാണുക.
അത് രണ്ടുമാണ്
ഒരു മനുഷ്യന്റെ
ഏറ്റവും യാഥാർത്ഥ്യമായ
അവസ്ഥകൾ.
ആ രണ്ട് അവസ്ഥയിലും
ഏതൊരു മനുഷ്യനോടും
നീ കാണിക്കുന്ന
വികാരങ്ങൾ തന്നെയാണ്
ഓcരാ മനുഷ്യനോടും
അവർ ജീവിക്കുന്ന
തികച്ചും നൈമിഷികമായ
ജീവിതത്തിലും കാണിക്കേണ്ടത്.
വാൽസല്യവും ദയയും.
ജീവിത അരങ്ങിലെ
അവർ പരിശീലിപ്പിച്ചുണ്ടാക്കിയെടുത്ത
ഭാവാഭിനയങ്ങളൊന്നും
ഈ രണ്ട് വികാരങ്ങൾ
അവർക്ക് നൽകുന്നതിൽ
നിന്നും തടയരുത്.

Popular Posts