പ്രതികരണ ഭാഷ.ഖലീൽശംറാസ്

മറ്റുള്ളവർക്ക് ഇഷ്ടമില്ലാത്ത
വാക്കുകൾ കൊണ്ടും
പ്രവർത്തി കൊണ്ടും
മറ്റുള്ളവർക്കെതിരെ
പ്രതികരിക്കുമ്പോൾ.
പ്രതികരിച്ചവൻ
പ്രതികരിക്കപ്പെട്ടതിലേക്ക്
ശ്രദ്ധിക്കുന്നതിനു മുമ്പ്
സ്വന്തം മനസ്സിലേക്ക് നോക്കുക.
തന്റെ ഉള്ളിലെ
കത്തിയാളുന്ന
വൈകാരികതയുടെ അഗ്നി കാണുക.
ഒരു ചീത്ത വാക്കിനു പിറകിലെ
തികച്ചും അശുദ്ധമായ
മനസ്സ് കാണുക.
കുത്തിയൊഴുകുന്ന
ചീത്തയുടെ ഹോർമോണുകളേയും
നിരീക്ഷിക്കുക.
അതിലൂടെ
ശരീരത്തിൽ ഉണ്ടാവുന്ന
മാറ്റങ്ങളെ നിരീക്ഷിക്കുക.
എന്നിട്ട് തീരുമാനിക്കുക
മോശമായ ഒരു പ്രതികരണം
വേണോ എന്ന്.

Popular Posts