വലിയതിനെ നഷ്ടപ്പെടുത്തുന്നവർ.ഖലീൽശംറാസ്

നിന്റെ അതി വിശാലമായ
മനസ്സിലേക്ക്
ചിന്തകളിലൂടെ കടന്നുചെന്ന്
വിലപിടിച്ചതെന്തൊക്കെയോ
സ്വന്തമാക്കാനുള്ള
വലിയ അവസരത്തിന്റെ
വാതിലാണ്
ഒരു പ്രാധാന്യവുമില്ലാത്ത
ഏതൊക്കെയോ
പോരായ്മകളിലേക്കും
നെഗറ്റീവുകളിലേക്കും
ശ്രദ്ധയെ കേന്ദ്രീകരിച്ച്
നീ നഷ്ടപ്പെടുത്തുന്നത്.
നിന്റെ ശരീരത്തിലെ പോരയ്മകളിലേക്കും
കുടിവരുന്ന പ്രായത്തെ കുറിച്ചും
വമുഹത്തിലെ പ്രതിസന്ധികളെ
കുറിച്ചുമൊക്കെയുള്ള
ചിന്തകളിൽ
നനക്ക് മനസ്സിനെ
ഫലപ്രദമായി വിനിയോഗിക്കാനുള്ള
വലിയ അവസരമാണ്
നഷ്ടപ്പെടുന്നത്.

Popular Posts