യഥാർത്ഥ മനുഷ്യൻ.ഖലീൽശംറാസ്

പല പേരിലായി
ജീവിക്കുന്ന മനുഷ്യർക്കിടയിൽ,
ദിവസേന ആദർശത്തിന്റേയും
വൈകാരികതയുടേയും
പേരുകൾ മാറ്റിക്കൊണ്ടിരിക്കുന്ന
ഒരുപാട് മനുഷ്യർക്കിടയിൽ
പിറവിയിൽ
നിനക്ക് ലഭിച്ച
ഉത്തമ ജീവനുള്ള
മനുഷ്യനായി നിലയുറപ്പിക്കുകയാണ്
നീ ചെയ്യേണ്ടത്.
പ്രശ്നങ്ങൾക്ക് മുന്നിൽ
പതറാതെ പിടിച്ചുനിന്ന,
ഒരു മനുഷ്യനോടും
അനീതി കാണിക്കാത്ത
യഥാർത്ഥ മനുഷ്യനായി
നീ നിലയുറപ്പിക്കുക.

Popular Posts