നിന്നിൽ ആര് ഭരിക്കുന്നു. ഖലീൽശംറാസ്

ചെറിയ ഭാഹ്യ ലോകം ആരു ഭരിക്കുന്നുവെന്നതല്ല
മറിച്ച് നിന്റെ മനസ്സാവുന്ന
വലിയ ആന്തരിക ലോകത്തെ
എന്ത് ഭരിക്കുന്നുവെന്നതാണ്
ഇവിടെ പ്രസക്തം.
നിന്റെ മനസ്സിലേക്ക് നോക്കുക.
അവിടെ പേടിയും
ദു:ഖവും
അലസയും പിന്നെ
മറ്റേതെങ്കിലും
നെഗറ്റീവുകളുമാണോ
നിന്റെ ഭരണചക്രം
നിയന്ത്രിക്കുന്നത്.
എങ്കിൽ എത്രയും പെട്ടെന്ന്
ഭരണം മാറ്റുക.
ധൈര്യത്തിന്റേയും
പ്രവർത്തിയുടേയും
സ്നേഹത്തിന്റേയും
പോസിറ്റീവ് ഭരണം
പുനസ്ഥാപിക്കുക.

Popular Posts