പ്രതികരണങ്ങളോടുള്ള സമീപനം.ഖലീൽ ശംറാസ്

ഓരോ മനുഷ്യരും
രൂപത്തിൽ വ്യത്യസ്തരായതുപോലെ
ചിന്തകളിലും
വ്യത്യസ്തരാണ്
എന്ന സത്യം
മറക്കരുത്.
അവരവരുടെ
നിത്യചിന്തകൾ രൂപപ്പെടുത്തിയ
മനസ്സിനനുസരിച്ചായിരിക്കും
സാമൂഹിക സാഹചര്യത്തിലും
അവരവരുടെ പ്രതികരണം.
ഈ ഒരു അടിസ്ഥാന ജ്ഞാനം
നിലനിർത്തികൊണ്ടായിരിക്കണം
ഓരോ മനുഷ്യരുടേയും
പ്രതികരണങ്ങളോടുള്ള
നിന്റെ സമീപനം.
മറ്റുള്ളവരുടെ
പ്രതികരണങ്ങൾ
നിന്നിൽ സൃഷ്ടിക്കുന്ന
മാനസികാസ്വസ്ഥതകളിൽനിന്നും
രക്ഷപ്പെടാനും
ഈ ഒരു സമീപനം കൊണ്ട് കഴിയും.

Popular Posts