ലോകം ശാന്തമാണ്.ഖലീൽശംറാസ്

എല്ലാ ചരിത്ര ഘട്ടങ്ങളിലും
മനുഷ്യകുലം
പ്രതിസന്ധികളെ
അഭിമുഖീകരിക്കേണ്ടി
വന്നിട്ടുണ്ട്.
ഒരു കാലഘട്ടത്തിൽ
വന്യജീവികളും
മറ്റും മനുഷ്യർക്ക്
ഭീക്ഷണിയായിരുന്നപ്പോൾ
പിന്നീടത് മനുഷ്യർ പരസ്പരമുള്ള
യുദ്ധങ്ങളും
അടിമത്വവുമൊക്കെയായി.
ഒരു പക്ഷെ
മുൻകാല ചരിത്രങ്ങളുമായി
താരതമ്യപ്പെടുത്തുമ്പോൾ
തികച്ചും സമാധാനകരമായ
ഒരു കാലഘട്ടത്തിലാണ്
ഈ കാലഘട്ടത്തിലെ മനുഷ്യർ
ജീവിക്കുന്നത്.
കാലാവസ്ഥ അനുകൂലമാണെങ്കിലും
ഇന്നത്തെ മനുഷ്യർ
പൂർവികരെ അപേക്ഷിച്ച്
കൂടുതൽ സമ്മർദ്ദങ്ങൾ
അനുഭവിക്കുന്നുവെന്നതാണ് സത്യം.
കാരണം
ഭൂമിയെന്ന ഈ കൊച്ചു ഗ്രഹത്തിലെ
ചെറിയൊരു ഭൂപ്രദേശത്തുണ്ടായ
ചെറിയൊരു പ്രതിസന്ധിയേയോ
പ്രസ്ഥാവനയേയോ
ഒരു പാട്
വലുതാക്കി കാണിച്ച്
ഇതേ ഭുമിയിലെ
ഓരോ മനുഷ്യന്റേയും
വിലപ്പെട്ട മനസ്സുകളിലേക്ക്
പ്രവേശിപ്പിക്കാനും
ആധുനിക വാർത്താവിനിമയ
സംവിദാനങ്ങൾക്ക്
കഴിയുന്നു എന്നതാണ്
ഇന്നത്തെ മനുഷ്യരനുഭവിക്കുന്ന
വലിയ പ്രതിസന്ധി .
ഈ ഒരു സാഹചര്യത്തിൽ
തികഞ ആത്മബോധവും
ക്ഷമയും കൈകൊണ്ട്
ഇതിലെ സമാധാനം
മുറുകെ പിടിക്കുക
എന്നതൊന്നാണ്
നിനക്ക് ചെയ്യാനുള്ളത്.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്