ഒരുമയുടെ തലങ്ങൾ.ഖലീൽശംറാസ്

ആറ്റോമിക്ക് ലവലിൽ
എല്ലാമെല്ലാം ഒന്നാണെന
പ്രാധമിക ഒരുമ.
കാരണം ജീവനുള്ളവയും
ഇല്ലാത്തവയും
വായുവും ദ്രാവകവും
എല്ലാമെല്ലാം നിർമിക്കപ്പെട്ടത്
ജീവനുള്ള ആറ്റങ്ങൾ കൊണ്ടാണ്.
പിന്നെ ഭൂമിവാസികളെന്ന നിലയിൽ
ചെറിയ ഭൂമിയിലെ
സൃഷ്ടികളെല്ലാം തമ്മിൽ
ഒരു ഒരുമയുണ്ട്.
പിന്നെ ചിന്താശേഷിയുള്ള
സൃഷ്ടികൾ എന്ന നിലയിൽ
മനുഷ്യർ തമ്മിൽ
ഒരു ഒരുമയുണ്ട്.
ആ ഒരുമയെ
പിന്നെ ചില ഭൂപ്രദേശത്തിലെ
ഒരുമയാക്കി.
പിന്നെ പല ദർശനങ്ങളുടേയും
സംഘടനയുടേയും
പേരിലുള്ള ഒരുമയായി.
പിന്നെ കുടുംബത്തിന്റെ
പേരിലുള്ള ഒരുമയായി.
പിന്നെ സ്വന്തത്തോടുള്ള
ഒരുമയായി.
ഒരൊറ്റത്തിൽ നിന്നും
തുടങ്ങി സ്വന്തംവരെ
നീളുന്ന ഒരുമയാണ്
മനുഷ്യന്
ലഭിക്കുന്ന കരുത്ത്.

Popular Posts