ആറ്റങ്ങളുടെ കൂട്ടായ്മകൾ.ഖലീൽശംറാസ്

നിന്നെ അതി സൂക്ഷ്മമായി പഠിക്കുക.
നിന്റെ ആറ്റങ്ങൾകൊണ്ട്
നിർമിക്കപ്പെട്ട
ശരീരത്തെ കാണുക.
ഇനി ചുറ്റുപാടുമുള്ള
മനുഷ്യരിലേക്ക്
സസൂക്ഷ്മം
നിരീക്ഷിക്കുക.
അവരിലും
നിറഞ്ഞുകവിഞ്ഞ
ആറ്റങ്ങളെ കാണാം.
ഇനി നിന്റെ ചുറ്റുപാടുമുള്ള
ജീവനുള്ളതും
ഇല്ലാത്തതുമായ
എല്ലാത്തിലേക്കും
നോക്കുക
അവിടേയും കാണാം
ഒരുപാട്
ആറ്റങ്ങളുടെ കൂട്ടായ്മകളെ.

Popular Posts