ലക്ഷ്യങ്ങളെ കൃഷിചെയ്യുമ്പോൾ.ഖലീൽശംറാസ്

നിന്റെ ആഗ്രഹങ്ങളെ
നിന്റെ മനസ്സിന്റെ
കൃഷിയിടത്തിൽ
കൃഷി ചെയ്തെടുക്കേണ്ടവയാണ്.
തീരുമാനമെന്ന
വിത്തുവിതച്ച്
സമയമാവുന്ന
സമ്പാദ്യം
വീതിച്ചുനൽകി
ആത്മവിശ്വാസത്തിന്റേയും
ആത്മബോധത്തിന്റേയും
ആയുധങ്ങൾ ഉപയോഗിച്ച്
നീ സ്വയം കൃഷിചെയ്തെടുക്കുന്ന
ഒന്നാണ്
നിന്റെ
ലക്ഷ്യം.
ആ കൃഷിക്കൊടുവിൽ
നീ അനുഭവിക്കുന്ന
വിജയമാണ്
അതിന്റെ ഫലം.

Popular Posts