വാക്ക് കൈമാറുമ്പോൾ.ഖലീൽശംറാസ്

നിന്റെ വാക്ക്
ശ്രോദ്ധാവിന്റെ മനസ്സിനെ
മുറിവേൽപ്പിക്കില്ല
എന്നും
പകരം അവന്
സമ്മാനിക്കുന്നത്
നല്ലൊരറിവും
സന്തോഷവും
പ്രചോദനവും
മാത്രമായിരിക്കുമെന്ന്
ഉറപ്പ് വരുത്തിയശേഷം മാത്രം
നിന്റെ ചിന്തകളിൽനിന്നും
നിന്റെ നാവിലൂടെ
ആ വാക്ക്
പുറത്തെടുത്ത്
ശ്രാദ്ധാവിന്
പകർന്നുകൊടുക്കുക.
അതിനു കഴിയില്ലെങ്കിൽ
മൗനം പാലിക്കുക.

Popular Posts