Tuesday, January 31, 2017

നാം കാണാതെ പോവുന്ന നമ്മുടെ മരണം.ഖലീൽശംറാസ്

നാം മറ്റുള്ളവരുടെ
മരണത്തെ കുറിച്ച്
ചർച്ച ചെയ്യുന്നു.
അനുശോചിക്കുന്നു.
പക്ഷെ അപ്പോഴൊക്കെ
ഒരാളും
തനിക്കും ഇതുപോലെ
ഒരു ദിനം വരാനുണ്ട്
എന്ന സത്യം ചിന്തിക്കുന്നേയില്ല.
ചിന്തിക്കുന്നില്ല എന്നുമാത്രമല്ല
ഞാൻ മാത്രം
മരണമില്ലാത്ത ഒരു സൃഷ്ടിയാണ്
എന്ന ധാരണയിലാണ്
ജീവിക്കുന്ന മനുഷ്യർ.
അതുകൊണ്ടാണ്
എത്ര മരണത്തിനു സാക്ഷിയായിട്ടും
മരണവാർത്ത കേട്ടിട്ടും
ജീവിക്കുന്ന പലരുടേയും
അഹങ്കാരത്തിനും
അതിമോഹത്തിനുമൊന്നും
ഒട്ടും കുറവ് വരാത്തത്.

നിന്റെ സ്പെഷ്യൽ നിമിഷം.ഖലീൽശംറാസ്

ഓരോ മനുഷ്യനും
ഏറ്റവും സ്പെഷ്യൽ
ആയ രണ്ട് നിമിഷങ്ങളുണ്ട്
ഒന്നു ഒരു ബീജമായി
അവൻ പിറക്കുന്ന നിമിഷവും
പിന്നെ ഒരു മനുഷ്യനായി
വളർന്ന് ഇവിടെ
ജീവിച്ചോ ജീവിക്കാതെയോ
മരണപ്പെടുന്ന നിമിഷവും.
മഹാ ഭൂരിഭാഗവും
ബീജമായി പിറന്ന
അതേ നിമിഷം തന്നെ
മരണപ്പെടുന്നു.
വളരെ ചെറിയൊരു
ന്യുനപക്ഷം മനുഷ്യർമാത്രം
ബീജത്തിൽ നിന്നും
ശ്വസിക്കുന്ന ,
ചിന്താശേഷിയുള്ള
മനുഷ്യനായി വളർന്ന്
മരണമടയുന്നു.
ഭൂമിയിലെ ജീവിതം ആസ്വദിക്കാൻ
കഴിയാതെ
പിറവിയുടെ വക്കിൽനിന്നും
മരണത്തിലേക്ക് നേരിട്ട് യാത്രയായ
ബീജങ്ങൾക്ക് ലഭിച്ചത്
അനശ്വരമായ സ്വർഗത്തിലേക്കുള്ള
ഡയറക്ട് എൻട്രിയാണെങ്കിൽ
ഈ ഭൂമി ജീവിതം
ഇവിടെ ജീവിക്കാൻ അവസരം
ലഭിച്ചവർക്ക് ലഭിച്ച
ഒരു നഷ്ടം തന്നെയാണ്.
ഈ ഭൂമിജീവിതത്തിലെ
പരീക്ഷണങ്ങളെ
ക്ഷമ കൈകൊണ്ടും
സ്നേഹം മുഖമുദ്രയാക്കിയും
സമാധാനം നിലനിർത്തിയും
അറിവുനേടിയും
സ്വർഗത്തിലേക്കുള്ള
പാഥയാക്കിയവർക്കൊഴികെ.

ഒന്നു നോക്കാതെ.ഖലീൽശംറാസ്

അവന്റെ ചിന്തകളിലെ
ഊർജ്ജം മുഴുവൻ
അവൾക്കായി ത്യജിച്ചു.
സമയം മുഴുവൻ
അവളെ കുറിച്ച്
ഓർക്കാനായിരുന്നു.
എന്നിട്ടും
ഒരു നോട്ടംപോലും
സമ്മാനിക്കാതെ
അവൾ ആ വഴിയെ
കടന്നു പോയി.
കാരണം
അവളുടെ ചിന്തകളും
സമയവും
മറ്റേതോ എന്നാൽ
എറ്റവും വിലപ്പെട്ട ഒരു
ലക്ഷ്യസാക്ഷാത്കാരത്തിനായി
വകവെച്ചുകൊടുത്തിരുന്നു.

യാഥാർത്ഥ്യങ്ങളുടെ രക്ഷിതാക്കൾ.ഖലീൽശംറാസ്

നിന്റെ ജീവിത യാഥാർത്ഥ്യങ്ങളുടെ
രക്ഷിതാക്കൾ
നിന്റെ ചിന്തകളാണ്.
നിന്റെ യാഥാർത്ഥ്യങ്ങൾ
സുഖകരമാവണമെങ്കിൽ
നിന്റെ ചിന്തകൾ
അതിനനുസരിച്ചാവണം.

Monday, January 30, 2017

ശീലങ്ങളും ജീനുകളും.ഖലീൽശംറാസ്

നിന്റെ ശീലങ്ങളെ
ജീനുകൾ സ്വാധീനിക്കുന്ന പോലെതന്നെ
ജീനുകളെ ശീലങ്ങളും
സ്വാധീനിക്കുന്നുണ്ട്.
പാരമ്പര്യമായി ഒരു
പാട് നല്ലതും ചീത്തതുമായ
ശീലങ്ങൾ
നിനക്ക് ലഭിച്ച പോലെ.
നീ വികസിപ്പിച്ചെടുത്ത
ഒരു ശീലത്തിന്
അടുത്ത തലമുറകളിലേക്ക്
കൈമാറ്റം ചെയ്യാൻ കഴിയും.

ശ്രദ്ധയെ കേന്ദ്രീകരിക്കാൻ.ഖലീൽശംറാസ്

ഒരു സമയത്തിൽ
ഒരു കാര്യത്തിൽ മാത്രം
ശ്രദ്ധിക്കുക.
ആ കാര്യം
പൂർത്തീകരിക്കപ്പെട്ടിരിക്കും.
പല കാര്യങ്ങളിലേക്ക്
ശ്രദ്ധ തിരിക്കുമ്പോൾ
ആ ശ്രദ്ധയെ
പല അളവിലായി
പലതിലേക്കും
വിഭജിക്കപ്പെടും.
അത് പല
ദൗത്യങ്ങളും
പൂർത്തീകരിക്കപ്പെടാതിരിക്കാൻ
കാരണമാവും.

ശീലങ്ങളും ജീനുകളും.ഖലീൽശംറാസ്

നിന്റെ ശീലങ്ങളെ
ജീനുകൾ സ്വാധീനിക്കുന്ന പോലെതന്നെ
ജീനുകളെ ശീലങ്ങളും
സ്വാധീനിക്കുന്നുണ്ട്.
പാരമ്പര്യമായി ഒരു
പാട് നല്ലതും ചീത്തതുമായ
ശീലങ്ങൾ
നിനക്ക് ലഭിച്ച പോലെ.
നീ വികസിപ്പിച്ചെടുത്ത
ഒരു ശീലത്തിന്
അടുത്ത തലമുറകളിലേക്ക്
കൈമാറ്റം ചെയ്യാൻ കഴിയും.

വ്യക്തത.ഖലീൽശംറാസ്

വ്യക്തമായി കൃത്യതയോടെ
ഉത്തരവാദിത്വങ്ങൾ
നിർവ്വഹിക്കുക.
അവ്യക്തത
അവസാന നിമിഷങ്ങളിലെ
സമ്മർദ്ദങ്ങളിലേക്കും.
അവ്യക്തമായതിനെ
വ്യക്തമാക്കാൻ വേണ്ടി
ഒരുപാട് സമയം
പാഴാക്കേണ്ടതിലേക്കും
നയിക്കും.

തിരക്കല്ല ശത്രു.ഖലീൽശംറാസ്

ഇവിടെ തിരക്കിനെയല്ല
കുറ്റപ്പെടുത്തേണ്ടത്.
ഒരു കാര്യം ചെയ്തു തീർക്കാനുള്ള
ഉത്തരവാദിത്വത്തിൽ
നിന്നും പിന്തിരിയാനോ
നീട്ടിവെയ്ക്കാനോ ഉള്ള
തീരുമാനക്കൾക്കുമുമ്പിൽ
ഒരിക്കലും തിരക്ക്
ഒരു തടസ്സവുമല്ല.
അങ്ങിനെ ഒരു തടസ്സം
ഉണ്ടായിരുന്നുവെങ്കിൽ
മറ്റൊരാൾക്കുമോ
അല്ലെങ്കിൽ
സാങ്കേതികവിദ്യ വളർന്നിട്ടില്ലാത്ത
മുൻകാലങ്ങളിലോ
അത് നിർവ്വഹിക്കാൻ
കഴിയില്ലായിരുന്നു.
ഇവിടെ തിരക്കല്ല
മറിച്ച്
നിന്റെ താൽപര്യമില്ലായ്മയും
അത് നിർവ്വഹിക്കാനുള്ള
ഉൾപ്രേരണയില്ലായ്മയുമാണ് കാരണം.

പോസിറ്റീവിനെ ഉണർത്താൻ. ഖലീൽശംറാസ്

സമൂഹത്തിലെ ഓരോ
നഗറ്റീവ് ചർച്ചകളും
പ്രഖ്യാപനങ്ങളും
നിന്നിലെ
പോസിറ്റീവിനെ
ഉണർത്താൻ വേണ്ടിയാണ്.
കാന്തത്തിന്റെ നെഗറ്റീവശം
മറ്റൊരു കാന്തത്തിന്റെ
പോസിറ്റീവ് വശത്തെ
ഉണർത്തിയ പോലെ.
നിന്നെ വല്ലാതെ
നിരാശപ്പെടുത്തുന്നവരും
വിഷമിപ്പിക്കുന്നവരുമൊക്കെ
അവരുടെ വ്യക്തിത്വത്തിന്റെ
നെഗറ്റീവ് വശം
നിനക്ക് മുമ്പിൽ
നീട്ടി തരുന്നത്
നിന്നിലെ പോസിറ്റീവിനെ
ഉണർത്താൻ വേണ്ടി മാത്രമാണ്.

അതിഥികൾ.ഖലീൽശംറാസ്

ഓരോ നിമിഷവും
നിനക്കു മുമ്പിൽ
വരുന്ന അതിഥികൾക്ക്
സന്തോഷത്തിന്റെ വിരുന്നൊരുക്കി
സൽക്കരിക്കുക.
അല്ലാതെ അതിഥിയുടെ
മനസ്സമാധാനം
നഷ്ടപ്പെടുത്തിയവനായി
നീ മാറരുത്.
ഓരോ നിമിഷവും
ആരാണോ നിനക്ക് മുന്നിലുള്ളത്
അവരൊക്കെ
നിന്റെ അതിഥികളാണ്.

Sunday, January 29, 2017

സ്വയം സംസാരങ്ങൾ.ഖലീൽശംറാസ്

നിന്റെ മനസ്സിൽ
എപ്പോഴും ഒരുപാട്
സ്വയം സംസാരങ്ങൾ
അരങ്ങേറുന്നുണ്ട്.
അതിൽ ഏതിലേക്കാണോ
നിന്റെ ശ്രദ്ധ
കേന്ദ്രീകരിക്കപ്പെടുന്നത്ത്
അവിടെയാണ്
നിന്റെ മനസ്സിന്റെ
അവസ്ഥ
നിലനിൽക്കുന്നത്.
നല്ല സ്വയം സംസാരങ്ങളിലേക്കാണെങ്കിൽ
നല്ല മാനസിക കാലാവസ്ഥയും
ചീത്ത സംസാരങ്ങളിലേക്കാണെങ്കിൽ
ചീത്ത കാലാവസ്ഥയുമായിരിക്കും ഫലം.

സമൂഹത്തെ ടോയ്ലറ്റ് ആക്കുന്നവർ.ഖലീൽശംറാസ്

പലർക്കും സമൂഹം
ഒരു ടോയ്ലറ്റാണ്.
തങ്ങളുടെ
ചിന്തകൾ പുറത്ത് വിട്ട
വിസർജ്യവസ്ഥുക്കളെല്ലാം
നാവിലൂടെയും
പേനയിലൂടെയും
നിക്ഷേപിക്കാനുള്ള സ്ഥലം.
പക്ഷെ ഇവിടെ
പലരും അതിനോട്
പ്രതികരിച്ച് അവയെടുത്ത്
ഭക്ഷിക്കുന്നു.
മറ്റൊരാളുടെ പ്രതികരണം
നിന്റെ മനസ്സമാധാനം
നഷ്ടപ്പെടുത്തുമ്പോഴൊക്കെ
ഇതാണ് സംഭവിക്കുന്നത്.

ദാമ്പത്യം നന്നാവാൻ. ഖലീൽശംറാസ്

ദമ്പതികൾ ലൈംഗിംക ബന്ധത്തിൽ
ഏർപ്പെടുമ്പോൾ
അനിഷ്ടങ്ങൾ
പോലും ഇഷ്ടങ്ങളായി
മാറുന്ന ഒരവസ്ഥയുണ്ട്.
ഇതുപോലെ
നാവിൽ നിന്നും മറ്റു സമയങ്ങളിലും
കടന്നു വരുന്ന
വാക്കുകളേയും
ശ്രവിക്കാൻ കഴിഞ്ഞാൽ
ഒരു പരിധിവരെ
ദാമ്പത്യ ജീവിതത്തിലെ
പ്രശ്നങ്ങൾ ഇല്ലാതാക്കാൻ
കഴിയും.

മറ്റുള്ളവരുടെ സ്വപ്നസാക്ഷാത്കാരത്തിന്റെ ഭാഗമാവുക.ഖലീൽശംറാസ്

ഓരോ വ്യക്തികൾക്കും
സ്വപ്നങ്ങളുണ്ട്.
ആ സ്വപ്നസാക്ഷാത്കാരത്തിനായി
ദാഹിക്കുന്ന മനസ്സും.
അവരുടെ സ്വപ്നസാക്ഷ്ത്കാരത്തിന്
ഒരു നിമിതമാവാൻ
നിനക്ക് കഴിഞാൽ
അവരുടെ
മനസ്സിന്റെ
ജീവന്റെ ഒരംശമായി
നീ മാറും.

പ്രണയത്തിന്റെ സുഖം.ഖലീൽശംറാസ്

പ്രണയത്തിന്റെ
രംഗങ്ങളേ
സമയത്തിന്റെ സീനിൽ നിന്നും
മാഞ്ഞിട്ടുള്ളു.
പ്രണയിച്ച മനസ്സ്
ഇeപ്പാഴും നിന്നിലുണ്ട്.
മനസ്സിലെ പ്രണയവും.
ആ പ്രണയത്തെ
മാറ്റി പ്രതിഷ്ടിക്കേണ്ട
കാര്യമേ നിനക്കുള്ളു.
ദാമ്പത്യജീവിതത്തിലേക്ക്
മാറ്റി പ്രതിഷ്ടിച്ചാൽ
ഇന്നും എന്നും
പ്രണയത്തിന്റെ
സുഖം നിനക്കനുഭവിക്കാം.

നെഗറ്റീവ് സ്വയം സംസാരങ്ങൾ.ഖലീൽശംറാസ്

ഒരുപാട് നെഗറ്റീവ്
സ്വയം സംസാരങ്ങൾ
ഓരോ വ്യക്തിയുടേയും
ഉള്ളിൽ അരങ്ങേറുന്നുണ്ട്.
അവയെ നാവിലൂടെ
മറ്റുള്ളവരോട്
കൈമാറാനുള്ള ഒരു
പ്രവണതയും
നിലനിൽക്കുന്നുണ്ട്.
അതിനായി ഒരവസരത്തിനായി
അവർ കാത്തിരിക്കുകയാണ്.
പക്ഷെ നീ അതിനായി
അവസരം ഒരുക്കികൊടുത്തിലേ
അവർ നിനക്കത്
കൈമാറുകയുള്ളു
എന്ന് മനസ്സിലാക്കുക.

Saturday, January 28, 2017

സംതൃപ്തിയുടെ സ്കെയിൽ.ഖലീൽശംറാസ്

ജീവിതത്തിൽ
ഓcരാ നിമിഷവും
അനുഭവിക്കേണ്ട
ഒന്നാണ് സംതൃപ്തി.
ഏതൊരു കാര്യം
ചെയ്യാനൊരുങ്ങുമ്പോഴും
സംതൃപ്തിയുടെ സ്കെയിൽവെച്ച്
കാര്യത്തെ അളക്കുക.
നീ ചെയ്യുന്ന കാര്യം
ഇപ്പോൾ നിനക്കെത്ര സംതൃപ്തി നൽകും.
പിന്നീടെത്ര സംതൃപ്തി നൽകും.
അതേ കാര്യം
മറ്റുള്ളവർക്കെത്രമാത്രം
സംതൃപ്തി നൽകും.
എല്ലാം അളന്നശേഷം
ആ കാര്യം ചെയ്യാനൊരുങ്ങുക.
സംതൃപ്തിക്കു പകരം
അസംതൃപ്തിയാണെങ്കിൽ
പിന്തിരിയുക.

ജീവിത ജയവും പരാജയവും.ഖലീൽശംറാസ്

സാമൂഹിക ജീവിതത്തിൽ
വലിയ വിജയം കൈവരിച്ച
പലരും തങ്ങളുടെ
കുടുംബ ജീവിതത്തിലും.
തന്റെ ഏറ്റവും അടുത്ത
പദവിയിലുള്ളവരുമായ
ബന്ധത്തിലും
തനി പരാജയമായിരിക്കും.
കാരണം
ഏറ്റവും അടുത്ത
ബന്ധങ്ങൾ
മാനേജ് ചെയ്യാൻ
ഇത്തരം ആൾക്കാർ
പൂർണ്ണ പരാജിതർ ആയിരിക്കും
എന്നാൽ ഒരു
റിമോട്ട് കൺട്രോളർപോലെ
സമൂഹത്തെ നിയന്ത്രിക്കാനും
ഭരിക്കാനും
ഇവർ വിദഗ്ദ്ധതർ ആയിരിക്കും.

Friday, January 27, 2017

ചിന്തയെ എഡിറ്റ് ചെയ്യുക.ഖലീൽശംറാസ്

നിന്റെ ഏതൊരു
ചിന്തയേയും
നിനക്കേറ്റവും ഇഷ്ടമുള്ള
ഒന്നായി പരിവർത്തനം
ചെയ്യാൻ കഴിയും.
നല്ലൊരു സംഗീതമായോ
സന്തോഷം നൽകിയ കഥയായോ
പരിവർത്തനം ചെയ്യാം.
ആ പരിവർത്തനം
എഡിറ്ററായ നിന്റെ
മനസ്സിന്റെ നിയന്ത്രണത്തിലാണ്.
അല്ലാതെ ചിന്തകൾക്ക്
വിഷയങ്ങൾതന്ന
ഭാഹ്യ പ്രേരണകളുടേയോ
വ്യക്തികളുടേയോ സ്വാധീനത്തിലല്ല.
ആ എഡിറ്റിംഗ് സ്വാതന്ത്ര്യം
ഉപയോഗപ്പെടുത്തിയില്ലെങ്കിൽ
നിന്റെ സമാധാനം
നശിപ്പിച്ച അശാന്തിയുടെ
തീരങ്ങളിലേക്ക്
നിന്നെ നിന്റെ ചിന്തകൾ
കൊണ്ടെത്തിക്കും .

ജീവിതത്തെ ട്രാക്ക് ചെയ്യുക.ഖലീൽശംറാസ്

ഈ സമയമാവുന്ന
ട്രാക്കിൽ നിന്റെ
ജീവിതയാത്രയെ
റെക്കോർഡ് ചെയ്യുക.
എന്താനൊക്കെ
വിനിയോഗിച്ചുവെന്നതും.
നിന്റെ മാനസികാവസ്ഥയുടെ
വ്യതിയാനങ്ങളും
അതിന്റെ പ്രരണകളും
എഴുതിവെക്കുക.
എന്നിട്ട് അവയെ
അവലോകനം ചെയ്യുക.
നിനക്കനുയോജ്യമായ രീതിയിൽ
ഒരു പരിവർത്തനത്തിന്
തയ്യാറാവുക.

പ്രതികരണത്തിന്റെ വേര്.ഖലീൽശംറാസ്

നിന്റെ 
പ്രതികരണമാവുന്ന
ഫലം പ്രത്യക്ഷപ്പെട്ട
വൃക്ഷത്തിന്റെ
ഉപബോധ മനസ്സിന്റെ
ആഴങ്ങളിലേക്ക്
നീളുന്ന വേര്
അന്വേഷിക്കുക.
പലപ്പോഴും തെറ്റായ
നിന്റെ കാഴ്ചപ്പാടിറേയും
മനോഭാവത്തിനേറെയും
വേരുകൾ
അവിടെ കാണാം.

നിരീക്ഷണം.ഖലീൽശംറാസ്

നിന്റെ ഓരോ
ദുശ്ശീലത്തേയും
നിരീക്ഷിക്കുക.
അവ പ്രത്യക്ഷപ്പെടുന്ന
നിമിഷങ്ങളെ എഴുതിവെയ്ക്കുക.
ഈ ഒരു നിരീക്ഷണം
മാത്രം മതിയാവും
ആ ദുശ്ശീലക്കളെ
ഒരു പരിധിവരെ
നിയന്ത്രിക്കാൻ.

സമാധാനം നഷ്ടപ്പെടുത്തിയ മനുഷ്യർ.ഖലീൽശംറാസ്.

സാഹചര്യങ്ങൾ
ഒരിക്കലും മനുഷ്യന്റെ
സമാധാനം നഷ്ടപ്പെടുത്തുന്നില്ല.
മറിച്ച്
ആത്മവിശ്വാസവും
ആത്മബോധവും
ആത്മധൈര്യവും
പണയംവെച്ച ചില
നിമിഷങ്ങളിൽ
ചില മനുഷ്യർ
സമാധാനം വലിച്ചെറിയുകയായിരുന്നു.
സാഹചര്യങ്ങളെ
അതിനൊരു
കാരണമാക്കിയെന്നേയുള്ളു.

അന്ധരായി മനുഷ്യർ.ഖലീൽശംറാസ്

പലപ്പോഴും പലതിനോടുമുള്ള
മനുഷ്യന്റെ അടിമത്വം
അവനെ അന്ധനാക്കുന്നു
എന്നിട്ട് കാര്യങ്ങളെ
അവൻ
ഉള്ളിൽ വരച്ച ആന്തരിക
മാതൃകയിലൂടെ
വിലയിരുത്തുന്നു.
അവസാനം ഒരു കൂട്ടം
അന്ധർ ആനയെ
കാണാൻ പോയ അവസ്ഥയാവുന്നു.
ആനയുടെ തുമ്പികൈതൊട്ട അന്ധൻ
പറഞ്ഞു ഇതൊരു പാമ്പാണെന്ന്
വാലു പിടിച്ച ആൾ പറഞ്ഞു
ഇതൊരു ചൂലാണെന്ന്,
കാലു പിടിച്ച ആൾ
പറഞു ഇതൊരു
തൂണാണെന്ന്.
ചെവി പിടിച്ച അന്ധൻ പറഞ്ഞു
ഇതൊരു ഫാനാണെന്ന്.
ശരീരം തൊട്ടയാൾ
അതിനെ മതിലായും
കൊമ്പു പിടിച്ച ആൾ
അതിനെ വാളായും
വ്യാഖ്യനിച്ചു.
ഇതു തന്നെയാണ്
സമൂഹത്തിലെ പല
വിവാദ വിഷയങ്ങളിലും
നടക്കുന്നത്.

A new movement in this new moment.khaleelshamras

From Each new moment
starts an absolutely new movement.
This is not the continuation
of old steps.
but it is a fresh new step
towards the success.
So forget all the bad thing happened in the past.
Just starts a new journey towards the success.
Take your first step now without procrastinating.

Thursday, January 26, 2017

പ്രതികരണം.ഖലീൽശംറാസ്

എല്ലാവരും
പ്രതികരിക്കുന്നത്
അവർക്കിഷ്ടപ്പെട്ട രീതിയിലാണ്.
അവയെ പോസിറ്റീവും
നെഗറ്റീവുമായി
വേർതിരിച്ചത്
നീയാണ്.
അവരുടെ പ്രതികരണം
എങ്ങിനെയായാലും
അവയെ
നിന്റെ പോസിറ്റീവിറ്റിയെ
നശിപ്പിക്കാതെ നോക്കൽ
നിന്റെ  ബാധ്യതയാണ്.

പ്രകൃതിയുടെ പ്രതികരണം.ഖലീൽശംറാസ്

പ്രകൃതി മനുഷ്യനെ
ചതിച്ചിട്ടില്ല.
പ്രകൃതിയെ
മനുഷ്യൻ നശിപ്പിച്ചപ്പോൾ
പ്രകൃതി ആ നശിക്കപ്പെട്ട
അവസ്ഥയിൽ
പ്രതികരിക്കുകയായിരുന്നു.
നശിപ്പിക്കപ്പെട്ട അവസ്ഥയിൽ
അങ്ങിനെ പ്രതികരിക്കാനേ
മനുഷ്യന് കഴിയുകയുള്ളു.

സ്വപ്നങ്ങളിൽ.ഖലീൽശംറാസ്

നിന്റെ സ്വപ്നങ്ങളിൽ
ജീവനുള്ള രംഗങ്ങൾ
ഉണ്ട്.
ആ രംഗങ്ങളിൽ
നിനക്ക് വേണ്ട
പാഠങ്ങളുമുണ്ട്.
ആ പാഠങ്ങളെ
ഒപ്പിയെടുത്ത്
എഴുതിവെക്കുക.

മനുഷ്യന്റെ മൂല്യം. ഖലീൽശംറാസ്.

ഓരോ വ്യക്തിയും
സ്വന്തത്തിന് കൽപ്പിച്ചു
നൽകുന്ന മൂല്യമാണ്
നീ കാണേണ്ടത്.
അല്ലാതെ
സമൂഹം പലതിന്റേയും
പേരിൽ കൽപ്പിച്ചു കൊടുത്ത
തെറ്റും ശരിയും
അർഹപ്പെട്ടും
അർഹപ്പെടാതെയും
കൽപ്പിച്ചു കൊടുത്ത മൂല്യമല്ല.

പോസിറ്റീവ് മാനസികാവസ്ഥ.ഖലീൽശംറാസ്

പോസിറ്റീവ് മാനസികാവസ്ഥ
മറ്റുള്ളവരുടെ
പോസിറ്റീവ് സമീപനങ്ങളിൽ നിന്നോ
പോസിറ്റീവ് വാക്കുകകളിൽ നിന്നോ സൃഷ്ടിക്കപ്പെടുന്ന ഒന്നല്ല.
അവർ പോസിറ്റീവായി സ്മീപിച്ചാലും
നെഗറ്റീവായി സമീപിച്ചാലും
നല്ല വാക്കുപറഞ്ഞാലും
ചീത്ത വാക്കുപറഞ്ഞാലും
നിന്റെ ഉള്ളിലെ
പോസിറ്റീവ് കാലാവസ്ഥയെ
താളംതെറ്റാതെ
നോക്കലാണ്.

മരണത്തിനായുള്ള കാത്തിരിപ്പ്.ഖലീൽശംറാസ്

മരണം കാത്തിരിക്കുന്ന
ഒരു മനുഷ്യന്
രണ്ട് രീതിയിൽ കാത്തിരിക്കാം.
ഈ ഭൂമിയിലെ ജീവിതവും
സുഖവും
എന്നെ വിട്ടുപിരിയുകയാണല്ലോ
എന്ന നിരാശയോടെ കാത്തിരിക്കാം.
അല്ലെങ്കിൽ
അനന്തവും നശ്വരവുമായ
ഒരു സ്വർഗത്തിലെ
സ്ഥിരവാസത്തിനുള്ള
എന്റെ പുറപ്പാടിന്റെ
തുടക്കമാണല്ലോ
എന്ന ബോധത്തോടെയും
കാത്തിരിക്കാം.
രണ്ടാമത്തെ വ്യക്തിയുടെ
ആ ചിന്ത
ചിലപ്പോൾ
അവന്റെ രോഗത്തെ
ശമിപ്പിക്കാനും
അതിലൂടെ
മരണസമയം പോലും
സ്ഥാമാറാനും സാധ്യതയുണ്ട്.

സന്തോഷമെന്ന ഇന്ധനം.ഖലീൽശംറാസ്

ഓരോ കാര്യം നിർവ്വഹിച്ചു കഴിഞ്ഞാലും
അതിൽ നിന്നും
ലഭിക്കുന്ന സംതൃപ്തിയും
സുഖവുമാണ് അതിന്റെ ഫലം .
ഇതേ സംതൃപ്തിയും
സുഖവും തന്നെയാണ്
ഒരു കാര്യം നിറവേറ്റുന്നതിനായി
നിനക്ക് വേണ്ട
ശക്തമായ ഇന്ധനം.
അതുകൊണ്ട്
ഏതൊരു നല്ല കാര്യം
നിറവേറ്റിയാലും
സ്വയം പ്രശംസിക്കുക.
അതിൽ സന്തോഷിക്കുക.
എന്നിട്ടാ സന്തോഷത്തെ
ഇന്ധനമാക്കുക.

ആദ്യ ചുവടുവെയ്പ്പ്.ഖലീൽശംറാസ്

തീരുമാനമെടുക്കലിനും
അത് പ്രാപല്യത്തിൽ
വരുത്തുന്നതിനുമിടയിൽ
വരുന്ന സമയമാണ്
അതിന്റെ
സാക്ഷാത്കാരത്തിന്റെ
വിധി നിർണയിക്കുന്നത്.
തീരുമാനമെടുത്ത
അതേ നിമിഷംതന്നെ
അത് പൂർത്തീകരിക്കാനുള്ള
ആദ്യ ചുവട്
എടുത്ത് വെച്ചിരിക്കണം.
ആ ചുവടുവെയ്പ്പിനെ
എഴുതിവെക്കാനും
പ്രശംസിക്കാനും
മറന്നു പോവരുത്.

ഇരട്ടത്താപ്പ്.ഖലീൽശംറാസ്

ഉള്ളിലെ
മാനസിക വൈകല്യങ്ങളേയും
അഴുക്കിനേയും
സമൂഹത്തിലേക്ക്
ചർദ്ദിക്കാൻ
പലർക്കും ഒരു നാണവുമില്ല.
എന്നാൽ
ഒരു വസ്ത്രവും ധരിക്കാതെ
പൂർണ്ണ നഗ്നനായി
നടക്കാൻ മനുഷ്യന്
നാണമാണ്.
ഇതാണ് മനുഷ്യന്റെ
ഇരട്ടത്താപ്പ്.

ഭക്തിയളക്കാനുള്ള സ്കെയിൽ.ഖലീൽശംറാസ്

ഒരാളുടെ ഭക്തിയളക്കാനുള്ള
സ്കെയിൽ
അയാളുടെ വേഷവിദാനങ്ങളോ
ചുണ്ടിൽ നിന്നും വരുന്ന
മന്ത്രങ്ങളോ അല്ല.
മറിച്ച് അറിവ്
അവരുടെ മനസ്സിൽ
സൃഷ്ടിച്ച സമാധാനവും,
ക്ഷമ നൽകിയ
സ്ഥിരതയും,
ഈശ്വരൻ കൂടെയുണ്ട്
എന്ന ഉറപ്പ്
നൽകിയ ധൈര്യവുമാണ്.


നിന്നെ അനശ്വരനാക്കുന്ന അറിവ്.ഖലീൽശംറാസ്

നിന്നെ അനശ്വരനാക്കുന്ന,
ജീവിതത്തിൽ
നീ ഈ നിമിഷം
ആസ്വദിക്കുന്ന ജീവനെ
അനശ്വരമായി ആസ്വദിപ്പിക്കുന്ന,
മരണത്തോടെ
അവസാനിക്കാത്ത
ഒരു ജീവിതത്തിന്
പ്രതീക്ഷ നൽകുന്ന,
ഒരറിവിനേ
എത്രയൊക്കെ
ഈ നശ്വരലോകത്ത്
വിജയിക്കാൻ
സഹായിക്കുന്ന
ഏതൊരറിവിനേക്കാളും
നിനക്ക് സഹായിക്കാൻ കഴിയൂ.
ആ ഒരറിവിനേ
നിന്റെ ഈ
ജീവിതത്തിൽ
നന്മ നിറഞ്ഞ
ഒരു ലക്ഷ്യം
സൃഷ്ടിക്കാൻ കഴിയൂ.
ആ അറിവ്
ഈ നശ്വര ജീവിതത്തിന്റേയും
അനശ്വര ജീവിതത്തിന്റേയും
സമാധാനമാണ്.
ആ അറിവ്
കണ്ടെത്തുക.

ശ്രോദ്ധാവിന്റെ ഭാഷ.ഖലീൽശംറാസ്

നിന്റെ ശബ്ദത്തേക്കാൾ
ശ്രാദ്ധാവ് മനസ്സിലാക്കുന്നതിന്റെ
ഭാഷ നിനക്ക്
മനസ്സിലാക്കാൻ കഴിയണം.
ഒരു പരിധിവരെ
നന്റെ വാക്കുകൊണ്ടുണ്ടാവാൻ
സാധ്യതയുള്ള
മുറിവുകൾ
ഇല്ലാതാക്കാൻ
ഇതിലൂടെ കഴിയും.
പുറത്തെടുക്കാനാശിച്ച
പല വാക്കുകളേയും
ഉള്ളിലൊതുക്കാനും
ഇതിലൂടെ കഴിയും.

മരണമെന്ന മാതൃക.ഖലീൽശംറാസ്

ലോകത്തെ വ്യവസ്ഥകളും
സംവിദാനങ്ങളുമെല്ലാം
മാതൃകയാക്കേണ്ട
ഒരവസ്ഥയുണ്ട്.
അത് മരണമാണ്.
ആരാണെന്നൊന്നും
നോക്കാതെ
കീഴടക്കികൊണ്ടിരിക്കും.
മരിക്കാനായി കാത്തിരിക്കുന്ന
രോഗിക്കു മുമ്പിലെ
മരണത്തെ ഓടിയകറ്റാനുള്ള
ശ്രമത്തിനിടെ
ചിലപ്പോൾ രോഗിയെ
പിടിക്കാതെ
ഡോക്ടറെ തന്നെ പിടികൂടും.
എന്റെ ജീവിതം അനന്തമാണെന്നും
എനിക്ക് അഹങ്കരിക്കാൻ
എല്ലാ വിഭവങ്ങളും
ജീവിതതത്തിലുണ്ട്
എന്നും അഹങ്കരിച്ച്
ജീവിക്കുന്ന മനുഷ്യന്
മുമ്പിൽ അഹങ്കാരത്തോടെ
മരണം വരും.
എളിയവനായി ജീവിക്കുന്നവർക്ക്
മുന്നിലും മരണം വരും.
രാജാവിനും പ്രജക്കും
മുമ്പിൽ ഒരേ
വേഷത്തിൽ മരണം വരും.
ഈ ഒരു മരണത്തെ
മനുഷ്യൻ
ജീവിതത്തിൽ എന്നും
മാതൃകയാക്കണം.
എല്ലാവരും മരണത്തിലേക്കുളള
സഞ്ചാരികളാണ് എന്ന സത്യം
ആദ്യം ഉറപ്പിക്കുക.
അഹങ്കരിക്കാനും
വിവേചനം കാണിക്കാനും
തോന്നുമ്പോൾ
അവയെ
ഒന്നുമല്ലാതാക്കുന്ന
മരണത്തെ കാണുക.
നിന്റെ സ്വന്തം മരണത്തെ
കാണുക
മറ്റുള്ളവരുടേതും
കാണുക.
അത് നിന്നെ എളിമ നിറഞവനും
ദയയുള്ളവനുമാക്കും.

Wednesday, January 25, 2017

. അനുഭവത്തിന്റെ കൂട്.ഖലീൽശംറാസ്

ഓരോ അനുഭത്തിലും
നല്ലൊരു പാഠവും
സുഖകരമായ
ഒരനുഭൂതിയും
ഒളിച്ചിരിപ്പുണ്ട്.
അനുഭവത്തിന്റെ
കൂടു തുറന്ന്
അവയെ സ്വന്തമാക്കുക.

വീഴ്ച്ച. ഖലീൽശംറാസ്

വീഴ്ച്ച ഉണരാനാണ്
അല്ലാത്തെ
വീണയിടത്ത്
കടക്കാനല്ല.

നിയമങ്ങൾ നൽകുന്ന എളുപ്പം.(Happy Republic day) Khaleelshamras

ഒരു നിമിഷം
നിന്റെ മനസ്സിന്റെ വാഹനത്തിലേറി
സൂര്യനിലേക്ക് യാത്ര
ചെയ്യുക.
അവിടെ നിന്നും
ചിന്തകളുടെ
മ്പൈനോക്കുലറിലൂടെ
ഭൂമിയെന്ന
ഈ കൊച്ചുഗ്രഹത്തെ
നിരീക്ഷിക്കുക.
ഒരുപാട് ജലത്താൽ
വാഴുന്ന ഭൂപ്രദേശങ്ങൾക്കിടയിൽ
മനുഷ്യനെന്ന ഒരു
ജീവവർഗ്ഗം താമസിക്കുന്ന
ഭൂപ്രദേശങ്ങളെ
നിരീക്ഷിക്കുക.
അവിടെ അനന്തവിശാലമായ
ചിന്തകളും
മനസ്സു നിറയെ
സ്നേഹവും
എന്നാൽ ചിലപ്പോഴൊക്കെ
താളം തെറ്റിപ്പോവുന്ന
നീയെന്ന മനുഷ്യജീവനെ
കാണുക.
ഏറ്റവും ശക്തനും
മൂല്യമുള്ളവനുമാണ്
നീയെന്ന സത്യം തിരിച്ചറിയുക.
ആ നീ ശ്വസിക്കുന്ന വായു
ചിന്തിക്കുന്ന
സാമൂഹിക കാലാവസ്ഥ
നിനക്ക് വേണ്ട
വിഭവങ്ങൾ ഒരുക്കിതരാൻ
നിന്നാലും നിന്റെ
കൂടെ ജീവിക്കുന്ന
സഹ മനുഷ്യരും
തിരഞ്ഞെടുത്ത ഭരണാധികാരികൾ
ഒക്കെ എവിടെയെന്ന്
നോക്കുക.
നിന്റെ അമ്മ
നിന്റെ ഈ ഭൂമിക്ക് സമർപ്പിച്ച,
നശ്വരമായ ഈ ഭൂമിയിൽ
നിന്റെ ജീവൻ
നില നിലനിർത്താൻ
വേണ്ട വായു നിലകൊള്ളുന്ന
ഈ ഭൂപ്രദേശമാണ്
ഈ ഭൂമിയിലെ ഏറ്റവും
സുന്ദരമായ ഇടം,
ഈ പ്രദേശമാണ് ഏറ്റവും
വലിയ ശക്തി.
കാരണം നിന്റേയും
നിന്റെ കുടുംബത്തിന്റേയും
സമൂഹത്തിന്റേയും
ജീവൻ ഇവിടെയാണ്.
ആ ജീവനോടെ
തങ്ങൾക്ക് ലഭിച്ച
ഈ നശ്വര കാലയളവിൽ
വിലപ്പെട്ട ജീവിതം
കാഴ്ചവെക്കാനും,
സുരക്ഷിതമാക്കാനും
എളുപ്പമാക്കാനും വേണ്ടി
എഴുതപ്പെട്ട രേഖകളാണ്
ഇവിടത്തെ നിയമങ്ങൾ.
ആ നിയമങ്ങൾ
ഈ നാടിന്റെ
സുരക്ഷയും സൗന്ദര്യവുമാണ്
ഈ നാട്ടിലെ
വിലപ്പെട്ട മനുഷ്യരുടെ
എളുപ്പമാണ്.
നിയമങ്ങൾ നൽകുന്ന
എളുപ്പം ഉപയോഗപ്പെടുത്തി
ശ്വാസം നിശ്ചലമാവുന്നതുവരെ
നല്ലൊരു വ്യക്തിയായും
നല്ലൊരു കുടുബ നായകനായും
നല്ലൊരു സാമൂഹ്യ ജീവിയായും
ജീവിക്കുക.
ഈ റിപ്പബ്ലിക്ക് ഡേ
അതിനുള്ള പ്രചോദനമാവട്ടെ.

ജീവനുള്ള നിമിഷം.ഖലീൽശംറാസ്

ശരിക്കും ജീവനുള്ള
ഒരൊറ്റ നിമിഷമേ
നിന്റെ ജീവിതത്തിലുള്ളു
അത് ഈ ഒരു
നിമിഷമാണ്.
പലപ്പോഴും
മരിച്ച ഇന്നലെകൾക്കും
ജീവൻ വെച്ചിട്ടില്ലാത്ത
നാളെകൾക്കുംവേണ്ടി
നീ ഈ
ജീവനുള്ള
നിമിഷത്തെ
പലപ്പോഴായി
സ്വയം കൊലചെയ്യുന്നു.

നൈമിഷികമായ ജീവിതം.ഖലീൽശംറാസ്

ഈ നൈമിഷികമായ
ജീവിതം
പരസ്പരം സ്നേഹം
പങ്കുവെക്കാനും
അറിവു നേടാനും
ക്ഷമിക്കാനും
അതിലൂടെ സമാധാനം
കൈവരിക്കാനുമാണ്.
അവയൊക്കെ
ഓരോ നിമിഷവും
അനുഭവിക്കുന്നുണ്ടോ
എന്നത് ഉറപ്പ്
വരുത്തുക.

Tuesday, January 24, 2017

ദേശീയഗാനം.ഖലീൽശംറാസ്

വിദേശത്തായിരിക്കുമ്പോൾ
ദേശീയഗാനം കേൾക്കുമ്പോൾ
മനസ്സനുഭവിച്ച
വല്ലാത്തൊരു സുഖമുണ്ടായിരുന്നു.
ഒരു സൂപ്പർഫാസ്റ്റ് വിമാനം
പോലെ എന്റെ
മനസ്സിന്റെ വിശാല ലോകത്തെ
വിമാനത്താവളത്തിൽ
അത് വന്നിറങ്ങും
എന്നിട്ട്
എന്നെ അത് പെട്ടെന്ന്
എന്റെ പ്രിയപ്പെട്ട കുടുംബത്തിലേക്കും
എന്റെ നാടിന്റെ
പച്ചപ്പിലേക്കും
എന്റെ നാട്ടുകാരുടെ
മനസ്സിലേക്കും കൊണ്ടു പോവും.
സ്വന്തം നാട്ടിലെത്തിയ
സംതൃപ്തിയാണ്
വിദേശ മണ്ണിൽ നിന്നും
എന്റെ ദേശീയഗാനം
എന്നെ അനുഭവിച്ചത്.
ഇന്ന് നാട്ടിലിരുന്ന്
ഞാനെന്റെ ദേശീയഗാനം
ശ്രവിക്കുമ്പോൾ
എന്റെ മനസ്സിന്റെ
വിശാലലോകം
എന്റെ നാടായി മാറുകയാണ്
ഈ നാടിന്റെ
സ്നേഹവും അറിവും
സൗന്ദര്യവും
എന്റെ മനസ്സിന്റെ ലോകത്തിന്റെ
ആത്മാവായി മാറുകയാണ്.
ഒരു മനുഷ്യ ശരീരത്തിനുള്ളിൽ
തളച്ചിടാനുള്ളതല്ല
എന്റെ മനസ്സെന്നും
അതിന് എന്റെ ശരീരത്തിനപ്പുറവും
നാടെന്നും
പിന്നെ ഭൂമിയെന്നും
അതിനുമപ്പുറം
പ്രപഞ്ചമെന്നും
രൂപങ്ങളുണ്ട്
എന്ന്
എന്റെ ദേശീയഗാനം
എന്നെ ഓർമിപ്പിക്കുന്നു.

അവർത്തനവും പരിശീലനവും.ഖലീൽശംറാസ്

ആവർത്തനവും
പരിശീലനവുമാണ്
നിത്യ ശീലങ്ങൾ
ഉണ്ടാക്കുന്നത്.
പഠിച്ചതൊക്കെ
ആവർത്തിച്ചു പഠിക്കാനും.
നല്ല ശീലങ്ങളിൽ
ഉറച്ചു നിൽക്കാനും
നിന്നെ പരിശീലിപ്പിക്കുക.

സ്ഥലംവാങ്ങി പണി തുടങ്ങാൻ.ഖലീൽശംറാസ്

തീരുമാനങ്ങളെടുക്കന്ന
അതേ നിമിഷം
നിന്റെ
മസ്തിഷ്ക്കത്തിന്റെ
അനന്ത സാമ്പ്രാജ്യത്തിൽ
വലിയൊരു
സ്ഥലം നീ വിലക്കു വാക്കുകയാണ്
ചെയ്യുന്നത്.
നിന്റെ വിലപ്പെട്ട
ലക്ഷ്യത്തിന്റെ
കെട്ടിടം പണിയാൻ വേണ്ടി.
നീട്ടിവെയ്പ്പില്ലാതെ,
മുശിപ്പില്ലാതെ
നിർമിതി തുടങ്ങുകയെന്നതൊന്നേ
നിനക്ക് ചെയ്യാനുള്ളു.

വസുക്ഷ്മതലത്തിലെ അറിവ്.ഖലീൽശംറാസ്

സസൂക്ഷ്മ തലത്തിലുള്ള
വിലപ്പെട്ട കുറേ
അറിവുകൾ ഉണ്ട്.
നിന്റെ ശരീരത്തിന്റെ
പ്രവർത്തനത്തിലും
ലോകത്തു
നീ അനുഭവിക്കുന്നവയിലും
മറ്റുള്ളവരുടെ
പ്രവർത്തികളിലും
ഒക്കെ ഇത്തരം
ഒരറിവുണ്ട്.
ആ അറിവിൽ നിന്നുമാണ്
ചിന്തകളും
പ്രവർത്തികളും
രൂപപ്പെടുന്നത്.

അൽഭുതലോകം.ഖലീൽശംറാസ്

ലോകത്ത് ഏറ്റവും
വലിയ അൽഭുതങ്ങൾ
അരങ്ങേറുന്നത്
നിന്റെ ചുറ്റുമുള്ള
ലോകത്തിലല്ല
മറിച്ച് നിന്റെ
മനസ്സിന്റെ അനന്ത ലോകത്താണ്.
പുറം ലോകത്തെ
കാഴ്ചകൾ പോലും
നിനക്ക് ആസ്വദിക്കാൻ
കഴിയുന്നത്
അവ നിന്റെ
മനസ്സിന്റെ
ആന്തരിക ലോകത്തേക്ക്
പ്രവേശിച്ചത് കൊണ്ടാണ്.
അതുകൊണ്ട്
നല്ല ചിന്തകളിലൂടെ,
സ്വപ്നങ്ങളിലൂടെ,
ഭാവനയിലൂടെ
നിന്റെ ആന്തരികലോകത്തിലെ
വിസ്മയങ്ങൾ
കണ്ടാസ്വദിക്കുക.

സ്വയം സ്നേഹിക്കുക.

ഈ ഭൂമിയിൽ എല്ലാവരേക്കാളും സ്വന്തത്തെ സ്നേഹിക്കുക. സ്വന്തം ശാരീരികവും മാനസികവുമായ ആരോഗ്യം നിലനിർത്തലാണ് ആ സ്നേഹം. മറ്റുള്ളവരുടെ സ്നേഹം...