Sunday, December 31, 2017

സമയമില്ല.my diary.khaleelshamras

വിവര സാങ്കേതിക
വിദ്യകൾ
ഇത്രയും വളർന്ന
ഈ ഒരു കാലഘട്ടത്തിലും
മനുഷ്യൻ സമയമില്ല എന്നു പരാതിപ്പെടുന്നുെണ്ടെങ്കിൽ
അതിന് ഒരു അർത്ഥമേയുള്ളൂ.
ജീവിതത്തിൽ വ്യക്തമായ
ലക്ഷ്യങ്ങളില്ല എന്ന അർത്ഥം.
സ്വന്തം ജീവിതത്തിന് മൂല്യങ്ങൾ
കൽപ്പിക്കുന്നില്ല
എന്നതാണ്
അത് നൽകുന്ന സത്യം.
ജീവിതത്തിൽ വ്യക്തമായ ലക്ഷ്യബോധവും
ജീവിതത്തിന് വ്യക്തമായ അർത്ഥവും കൽപ്പിക്കുന്നുണ്ടെങ്കിൽ
തീർച്ചയായും തനിക്കിഷ്ടപ്പെട്ട
ഓരോ പ്രവർത്തിക്കും
വീതിച്ചു നൽകാൻ
സമയം തെളിഞ്ഞു വരും.


ആത്മ സംതൃപ്തി.my diary.khaleelshamras

ആത്മ നിയന്ത്രണം
നഷ്ടപ്പെടാതെ
നോക്കുക.
ഞാനാരാണ് എന്ന
ആത്മബോധം
വ്യക്തമായി അറിയുക.
നിന്റെ ബോധത്തെ
എന്തിലേക്ക്
കേന്ദ്രീകരിക്കുന്നു
എന്നതിലാണ്
നിന്റെ ജീവിത സംതൃപ്തി.
സംതൃപ്തി നഷ്ടപ്പെടുന്ന
രീതിയിൽ
അവയെ ശ്രദ്ധ
ചെലുത്താതിരിക്കുക.


സൂര്യനേക്കാൾ വലിയ നീ.my diary.khaleelshamras

സൂര്യൻ ഒരിക്കലും
മറ്റു നക്ഷത്രങ്ങളുടെ പ്രശ്നങ്ങൾ
സ്വയം ഏറ്റെടുക്കാറില്ല.
ഭൂമിയുടേതും.
അവയുടെ ആത്മാവിൽ ഇടപെടാറുമില്ല.
പക്ഷെ
ഒരു ഉപാധികളും
ഇല്ലാതെ
പ്രകാശം പകർന്നു
കൊണ്ടേയിരിക്കുന്നു.
സ്വന്തം വ്യക്തിത്വം
നഷ്ടപ്പെടുത്താതെ.
സൂര്യനേക്കാൾ എത്രയോ മടങ്ങ്
സാധ്യതകളും
ബോധവുമുള്ള
നീയെന്ന മനുഷ്യനോ?
പലപ്പോഴും തന്റെ വ്യക്തിത്വം
പലതിനേയും
കാരണമാക്കി അടിയറവു വെക്കുന്നു.
ബോധത്തെ
അനാവശ്യമായതിലേക്ക്
കേന്ദ്രീകരിച്ച്
ആത്മശാന്തി നഷ്ടപ്പെടുത്തുന്നു.


പ്രതികരണം നന്മ നഷ്ടപ്പെടുത്താൻ ആവരുത്.my diary.khaleelshamras

നിന്റെ ആത്മപ്രതികരണവും
സാമൂഹിക പ്രതികരണവും
ഒരിക്കലും സ്വന്തം നന്മകൾ നഷ്ടപ്പെടുത്തിക്കൊണ്ട്
ആവരുത്.
മറ്റുള്ളവരുടെ നന്മകൾ നഷ്ടപ്പെടുത്താനും ആവരുത്.
നീയും മറ്റു മനുഷ്യരും
അനുഭവിക്കുന്ന മനസ്സമാധാനമാണ്
ഏറ്റവും വലിയ നന്മ.


പുതിയ നിമിഷങ്ങൾക്ക് സ്വാഗതം.my.diary.khaleelshanras

പൊലിഞുപോയ
ഓരോ നിമിഷവും
നിന്നെ ഈ
നിമിഷത്തിൽ
കൊണ്ടെത്തിക്കാനുള്ളതായിരുന്നു.
നിനക്കു ജീവനുള്ള,
ജീവിതമുള്ള
ഈ ഒരു നിമിഷത്തിൽ.
ഇന്നലെകൾ
നിനക്കു മുമ്പേ മരിച്ചു
നാളെകൾ
മറ്റാർക്കോ വേണ്ടിയാണ്.
പക്ഷെ ഈ ഒരു
പുതിയ നിമിഷം
നിനക്കുള്ളതാണ് .
പ്രപഞ്ചത്തേക്കാൾ
വ്യാപ്തിയുള്ള
നിനക്ക് വേണ്ടിയുള്ളതാണ്.
ഈ ഒരു
പുതിയ നിമിഷത്തിൽ
സമാധാനം നിറഞ്ഞാടിയ
മനസ്സുമായി
സമാധാനം പകർന്നു നൽകിയ
അറിവുകൾ
കരസ്ഥമാക്കിയ
ഏറ്റവും നല്ല മനുഷ്യനായി
ജീവിക്കുക.


പുഞ്ചിരിതൂകി നിൽക്കുന്ന പ്രകൃതി. My diary.khaleelshamras

പ്രകൃതി നിലക്ക് മുമ്പിൽ
പുഞ്ചിരി തൂകി നിൽക്കുന്നു.
തിരിച്ചൊന്ന് ചിരിക്കാൻ
സമയം കണ്ടെത്താതെ പോകുന്നത്
നീയാണ്.
ഒരു നിമിഷം
പ്രകൃതിയിലേക്ക് ഒന്നു
കണ്ണു തുറന്നു നോക്കാനും
ശബ്ദങ്ങൾ ശ്രവിക്കാനും
അനുഭൂതികൾ ആസ്വദിക്കാനും
തയ്യാറായാൽ
നിനക്ക് ലഭിക്കാൻ പോകുന്നത്
അതിലും സുന്ദരമായ
നല്ലൊരു മനസ്സായിരിക്കും.


Saturday, December 30, 2017

മരിച്ചുപോയ എന്റെ സമയം.my diary.khaleelshamras

എനിക്കു മുന്നേ
എന്റെ സമയം
മരിക്കുകയാണ്.
എനിക്ക് ഈ ഭൂമിയിൽ
ലഭിച്ച ഏറ്റവും
വലിയ വിഭവം
അതാണ് സമയം.
ഞാനെന്ന
ശൂന്യതക്ക്
ആ ശൂന്യാവസ്ഥയിലും
അതി ശക്തമായ
കരുത്തുണ്ട്
എന്ന് തെളിയിക്കാൻ
എനിക്ക് ഭൂമിയിൽ
വേദിയൊരുക്കിയത്
എന്റെ സമയമാണ്.
എനിക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന നിധിയാണ് സമയം.
എന്റെ ജീവിതത്തിൽ
നിന്നും പൊലിഞ്ഞു പോയ നിമിഷങ്ങളെ
നോക്കി
എനിക്കുപറയാനുള്ളത് നന്ദി മാത്രമാണ് .
കാരണം എനിക്ക് ജീവനും ജീവിതമുള്ള ഒരു നിമിഷത്തേക്ക്
പിന്നെ കൈമാറാൻ വേണ്ടിയായിരുന്നു അവ മരിച്ചുപോയത്.
മരിച്ചു പോയ നിമിഷങ്ങളെ സാക്ഷിയാക്കി
ഞാൻ പ്രതിജ്ഞയെടുക്കുന്നു.
എന്റെ ജീവിതത്തിൽ ജീവനും ജീവിതവും ഉള്ള  ഒരു നിമിഷമാണ് ബാക്കിയുള്ളതെങ്കിൽ
ഒരുനിമിഷം ഞാൻ പാഴാക്കില്ലെന്ന് .
കാരണം എന്റെ നിമിഷങ്ങൾക്ക്
ജീവിതവും ജീവനും ഉള്ളപ്പോൾ മാത്രമേ കരുത്തുള്ളു.
കാരുണ്യവാനായ ദൈവം
എന്നോട് കാണിക്കുന്ന കാരുണ്യമാണ് എന്റെ സമയം.
നല്ലതിന് വേണ്ടി മാത്രം ചെലവഴിക്കാനുള്ള എന്റെ സമയം.


നീയെന്ന യാഥാർഥ്യം. My diary.khaleelshanras

ആറ്റങ്ങളും കോശങ്ങളും
അവയുടെ പ്രവർത്തനങ്ങളും
എല്ലാം അടങ്ങിയ ഒരു
പരമ യാഥാർത്ഥ്യമാണ്
നീയെന്ന സത്യം .
അനന്ത വിശാലമായ
ഒരു ബോധമാണ് നീ.
പക്ഷെ പലപ്പോഴും
ഈ യാഥാർത്ഥ്യങ്ങൾ
നിനക്ക് കേവലം
സങ്കൽപ്പങ്ങളാണ് .
ഉറപ്പില്ലാത്ത സങ്കൽപങ്ങൾ .
അതുകൊണ്ടാണ് അർത്ഥശൂന്യവും സമാധാനമില്ലാത്തതുമായ
ഒരു ജീവിതം ജീവിച്ചുപോവുന്നത്.


സന്തോഷമെന്ന ഊർജ്ജം. My diary.khaleelshamras

സന്തോഷകരമായ മനസ്സ് നിലനിർത്തുക.
നിന്റെ ഓരോ ജീവിത മേഖലയിലും
കരുത്ത് നൽകിയ
ഊർജ്ജമാക്കി അതിനെ മാറ്റുക.
സന്തോഷത്തിന്റെ ഊർജ്ജത്തിന്
ഓരോ മേഖലയിലും
നിനക്ക് സംതൃപ്തിയും
ആവേശവും പകർന്നു തരാൻ കഴിയും.


നല്ല ശീലങ്ങളുടെ പരിശീലനക്കളരി. My diary.khaleelshamras

നല്ല ശീലങ്ങൾ ഓട്ടോമാറ്റിക്ക് ആവുന്നതുവരെ
സ്ഥിരമായി
പരിശീലിച്ചുകൊണ്ടിരിക്കുക.
ഓരോ ചെറിയ ചെറിയ
ചുവടുവെപ്പുകളും
വലിയ ആഘോഷമാക്കുക.
അവ ഓട്ടോമാറ്റിക്കായി
കഴിഞ്ഞാൽ പിന്നെ
പുതിയ പുതിയ
നല്ല ശീലങ്ങൾ
പരിശീലിക്കാൻ തുടങ്ങുക.


പോസിറ്റീവായ വിശ്വാസം. My diary.khaleelshamras

വിശ്വാസം ഉറച്ചതായിരിക്കണം.
സംശയമില്ലാത്തയിരിക്കണം.
പോസിറ്റീവ് ആയിരിക്കണം.
നെഗറ്റീവ് വൈകാരികതയുടെ മനസ്സിനെ വാഴാനനുവദിക്കാതെ
യുക്തമായ ചിന്തകളുടെയും
മനുഷ്യത്വം നിറഞ്ഞ
മനസ്സിന്റെയും നിയന്ത്രണത്തിലായിരിക്കണം.
മറ്റുള്ളതിനോട്
പേടിയും
ആശങ്കയും ഒക്കെ ഉണ്ടാക്കുന്ന
വിശ്വാസം
പോസിറ്റീവ് മനസ്സ് സൃഷ്ടിക്കില്ല.


Friday, December 29, 2017

പ്രധാനപ്പെട്ടതിൽ ജീവിതം കേന്ദ്രീകരിക്കുക .my diary.khaleelshamras

ഏറ്റവും പ്രധാനപ്പെട്ടതും
മൂല്യമുള്ളതും
സംതൃപ്തി നൽകിയതുമായ
കാര്യങ്ങളിൽ
ജീവിതം
കേന്ദ്രീകരിക്കുക.
ജീവിതത്തിലെ
ചെറിയൊരു
നിമിഷത്തിൽ പോലും
വലിയ സംതൃപ്തി
സൃഷ്ടിക്കാൻ
അതിലൂടെ കഴിയും.


പുതുവൽസരത്തിലെ പുതിയ നീ.

https://youtu.be/96EUlsTx728

Thursday, December 28, 2017

Walking and aging. My diary.khaleelshamras

Walking is not the reason for aging.
But walklessness is the reason
for aging.
So increase walking
In order to prevent aging.


സ്വയം കുറ്റപ്പെടുത്തുക.my diary.khaleelshamras

സാഹചര്യങ്ങളേയോ
മറ്റുള്ളവരേയോ
കുറ്റപ്പെടുത്തരുത്.
സ്വയം കുറ്റപ്പെടുത്തുക.
നിന്റെ ചിന്തകളേയും
അതിൽ നിന്നും
രൂപപ്പെട്ട വികാരങ്ങളേയും
കുറ്റപ്പെടുത്തുക.


To Slow Down aging. My diary.khaleelshamras

Learn new things,
Develop new skills,
Keep moving,
Be happy
Your aging process will be slowed.
Aunty your everlasting youth
will be preserved.


ഭൂമി നിന്റെ കാലിനു കീഴിലാണ്.my diary.khakeelshamras

ഭൂമി നിന്റെ കാലിന്റെ താഴെയാണ്
അല്ലാതെ തലക്കു മുകളിലല്ല.
നിന്നെ വഹിച്ചു
നടക്കാനാണ് ഭൂമി
അല്ലാതെ
ഭൂമിയേയോ
അതിലെ പ്രശ്നങ്ങളേയോ
തലയിലേറ്റി
നടക്കേണ്ടവനല്ല നീ.


Wednesday, December 27, 2017

സ്വയം സംസാരം.my diary.khaleelshamras

മരണമല്ല അപകടം.
മറിച്ച് നിന്റെ
ചിന്തകളിൽ
ഒരു നിയന്ത്രണവുമില്ലാതെ
ഓട്ടോമാറ്റിക്കായി
വാഴുന്ന സ്വയം
സംസാരങ്ങളാണ്
അപകടം.
ബോധപൂർവ്വം
അവയെ നിരീക്ഷിക്കുക,
നിയന്ത്രിക്കുക
പകരം നല്ല ചിന്തകൾ
കൊണ്ട്
നിന്റെ സ്വയം സംസാരത്തെ
അലങ്കരിക്കുക.


Goals.khaleelshamras

When your dreams becomes
a crystal clear picture
in a written format
it becomes a goal.
So set goals in all areas of your life.
Life without goals
will not find right results.
Write it down your goals
and visualise it.


Activate your inner GPS.khaleelshanras

Activate your inner GPS ,
Know clearly where you are going.
Understand were you reached.
Observe whether
you are going in the
right direction or not.
If you find anything wrong
change the direction immediately.


ആന്തരിക ജി .പി.എസ്.my diary.khaleelsgamras

നിന്റെ ഉള്ളിലെ
ആന്തരിക ജി.പി.എസ്
സജീവമാക്കി വെക്കുക.
യാത്ര എങ്ങോട്ടാണെന്ന്
വ്യക്തമായി അറിയുക.
എവിടെയെത്തി എന്ന്
നിരീക്ഷിക്കുക.
യാത്ര ശരിയായ
ദിശയിൽതന്നെയാണോ
എന്നറിയുക.


സ്നേഹിക്കാനാണ് ജീവിതം.my diary.khaleelshamras

പരസ്പരം
തർക്കിച്ചു കൊണ്ടിരിക്കാനോ
കോപിക്കാനോ അല്ല
നിന്റെ ഊ ജീവിതം.
മറിച്ച്
പരസ്പരം സ്നേഹിക്കാനും
അറിവുകൾ
പങ്കുവെക്കാനുമാണ്.


സന്തോഷത്തിന്റെ കലവറ.my diary.khaleelshamras

സന്തോഷത്തിന്റേയും
അറിവിനേറെയും
കലവറയാണ്
ഈ ഒരു നിമിഷം
പക്ഷെ നിന്റെ
ഭൂതത്തേയും
ഭാവിയേയും
മറന്ന്
പൂർണ്ണമായും
നിന്റെ ശ്രദ്ധയെ
ഈ ഒരു നിമിഷത്തിൽ
കേന്ദ്രീകരിക്കണമെന്നുമാത്രം.


നല്ല മനുഷ്യൻ.my diary.khaleelshamras

നല്ല മനുഷ്യൻ
സ്നേഹിക്കാനും
കരുണ ചെയ്യാനും
മാത്രം അറിയുന്നവനാണ്.
മനസ്സു നിറയെ
സമാധാനം
നിറഞ്ഞവനും
അത് വാക്കുകളിലൂടെയും
പ്രവർത്തികളിലൂടെയും
മറ്റുള്ളവർക്ക് പകർന്ന്
കൊടുക്കുന്നവനുമാണ്.
നല്ല മനുഷ്യൻ
നല്ലൊരു ശ്രോദ്ധാവാണ്.
ക്ഷമ കൈകൊള്ളുന്നവനും
തന്റെ വൈകാരിക
മനസ്സിന്റെ
പ്രകോപനങ്ങളിൽ
വീണു പോവാത്തവനുമാണ്.


Tuesday, December 26, 2017

നിന്നെ അറിയുന്ന നീ.my diary.khaleelshamras

നിന്നെ നീ കാണുന്നില്ല
എന്നാൽ മറ്റുള്ളവർ
നിന്നെ കാണുന്നു.
പക്ഷെ നിന്നെ
മറ്റുള്ളവർ അറിയുന്നില്ല.
നീ മാത്രം
നിന്നെ അറിയുന്നു.
പക്ഷെ പലപ്പോഴായി
ആ അറിവ്
നിനക്ക് നഷ്ടപ്പെടുന്നു.
നീ അനുഭവിക്കുന്ന
അസ്വസ്ഥതകൾ
ആ അറിവ്
നഷ്ടപ്പെടുന്നതിന്റെ
പ്രതിഫലനങ്ങളാണ്.


Monday, December 25, 2017

നിനക്കൊപ്പം പോരുന്ന നിന്റെ മൂല്യങ്ങൾ.my diary.khaleelshamras

നിനക്കേറ്റവും വിലപ്പെട്ടതെല്ലാം
നിന്നോട്
വിട പറയുന്ന
ഒരു ദിവസം.
പക്ഷെ നീ മുറുകെ
പിടിച്ച
ധർമത്തിനേറെയും
അറിവിനേറെയും
നൻമയുടേയും
മൂല്യങ്ങൾ
നിനക്കൊപ്പം വരുന്ന
ഏറ്റവും പ്രധാനപ്പെട്ട
ഒരു ദിവസത്തിലേക്കാണ്
നിന്റെ ജീവിതം അടുത്തുകൊണ്ടിരിക്കുന്നത്.
നല്ല മൂല്യങ്ങൾ
മുറുകെ പിടിച്ച
നല്ല മനുഷ്യനായി
നിനക്ക് ജീവനുള്ള
ഈ നിമിഷങ്ങളിൽ
ജീവിക്കുക.


പരാജയം.my diary.khaleelshamras

പരാജയങ്ങൾ
ദു:ഖിച്ചിരിക്കാനുള്ളതല്ല.
മറിച്ച്
അവയെ
പരിവർത്തനം ചെയ്യാനുള്ളതാണ്.
വിലപ്പെട്ട പാഠകളായും
വലിയ സമയത്തിനുള്ള
പ്രേരണകളായും
പരിവർത്തനം
ചെയ്യാനുള്ളതാണ് അവ..


അവരുടെ അഭിപ്രായങ്ങൾ.my diary.khaleelshamras

മറ്റുള്ളവരുടെ
അഭിപ്രായങ്ങളെ,
പ്രതികരണങ്ങളെ
നീയുമായി
ബന്ധപ്പെടുത്താതിരിക്കുക.
ബന്ധപ്പെടുത്തിയാൽ
അത് ഷോർട്ട് സർക്യൂട്ടാവും. 
പക്ഷെ അറിവിന്റെ
മറ്റൊരു മേഖലകളിലേക്ക്
അവർ തുറന്നുതരുന്ന
വാതിൽ
കൊട്ടിയടക്കാതിരിക്കുക.


നല്ല വിശ്വാസം.my diary.khaleelshamras

നല്ല മൂല്യങ്ങൾ
നല്ല വിശ്വാസത്തിൽ
നിന്നും രൂപപ്പെടുന്നു.
ഒരിക്കലും
വിശ്വാസമോ
മൂല്യങ്ങളോ
നിന്നെ
മറ്റു മനുഷ്യരുടേയും
സംഘത്തിനേറെയോ
അടിമയാക്കാനുള്ളതല്ല.
അത് നിനക്ക്
നൽകേണ്ടത്
സ്വാതന്ത്യമാണ്.
ഉള്ളിൽ അനുഭവിക്കുന്ന
സമാധാനമെന്ന
സ്വാതന്ത്ര്യം.


സംഭവങ്ങളെ വ്യക്തിപരം ആക്കരുത്. My diary.khaleelshamras

ഈ ഭൂമിയിൽ
നടക്കുന്ന
ഒരു സംഭവത്തേയും
നീ വ്യക്തിപരമായി
എടുക്കാതിരിക്കുക.
അവരെ വ്യക്തിപരമായി ബന്ധപ്പെടുത്തുമ്പോഴാണ്
അത് ഒരു മാനസികാവസ്ഥയായി
നിന്നിൽ പരിവർത്തനം ചെയ്യപ്പെടുന്നത്.


Sunday, December 24, 2017

ഭാവനകളുടെ ലോകം.my diary.khaleelshamras

കേവലം ഭാവനകൾ ആയിട്ടാണ്
നീ മറ്റുള്ളവരെ ശ്രവിക്കുന്നതും
കാണുന്നതും
അനുഭവിക്കുന്നതും.
അല്ലാതെ ഇപ്പോൾ നിലനിൽക്കുന്ന
അവരെന്ന യാഥാർഥ്യമായിട്ടില്ല.
നിന്റെ ചുറ്റുമുള്ള ലോകം
എന്ന് വിശേഷിപ്പിക്കുന്നവ
യഥാർത്തത്തിൽ
നിനക്കുള്ളിലെ ഭാവനളുടെ ലോകമാണ്.


പ്രിയമാതാവിന്റെ പൊന്നോമന പുത്രൻ.my diary.khaleelshamras

കാരുണ്യവാനായ
ദൈവം തമ്പുരാന്റെ
തിരുദൂതർ.
മനുഷ്യകുലത്തിന്റെ
മൊത്തം മാതാവ് എന്ന്
വിശേഷിപ്പിക്കാവുന്ന
ഒരു മാതാവിന്റെ ഓമന പുത്രൻ.
ദൈവം
തന്റെ കാരുണ്യത്തിന്റെയും സമാധാനത്തിന്റെയും
സന്ദേശങ്ങൾ പ്രചരിപ്പിക്കാൻ
തിരഞ്ഞെടുത്തവരെല്ലാം
എളിമ നിറഞ്ഞ മനസ്സിന്
ഉടമകളായിരുന്നു.
അതുകൊണ്ടായിരിക്കാം
അവരിൽ മഹാഭൂരിഭാഗവും
ദരിദ്രരും
ആടുമാടുകളെ
മേച്ച് നടക്കുന്നവരും ഒക്കെയായിരുന്നു.
ഓരോ നിമിഷത്തിലും
നൂറ്റാണ്ടുകളുടെ മൂല്യമുള്ള
മനുഷ്യായുസ്സിൽ
പിറവിക്കായി ഒരു ദിവസത്തിന് അപ്രസക്തമാണെങ്കിലും
തങ്ങൾക്ക് ലഭിക്കപ്പെട്ട
ഭൂമിയിലെ അൽപ്പായുസ്സിൽ
ദൈവ കാരുണ്യത്തേയും
ദൈവിക സമർപ്പണത്തെയും
പരിചയപ്പെടുത്തിയ
ഓരോ ദൈവദൂതൻമാരുടേയും
ജീവിതം പ്രസക്തമാണ്.
എളിമയും കരുണയും
ക്ഷമയുമൊക്കെയായിരുന്നു
അവരുടെ
വലിയ ശക്തി
ഒരു പാട് നിറഞ്ഞ ലോകത്തിലും
സമാധാനം മാത്രം നിറഞ്ഞ
ഒരു മനസ്സിനെ നിലനിർത്തലായിരുന്നു
അവരുടെ ആത്മീയത.
പ്രിയ മാതാവിന്റെ പ്രിയപുത്രനെ,
കാരുണ്യവാനായ ദൈവത്തിൻറെ തിരുദൂതരെ
നമുക്കു നമ്മുടെ ജീവിതത്തിന്റെ
ഭാഗമാക്കാം.


ഉറക്കമെന്ന ഊർജ്ജ ശേഖരണം.my diary.khaleelshamras

ഉറക്കം
ഊർജ്ജ ശേഖരണമാണ്.
നല്ലൊരു ദിവസം
സൃഷ്ടിക്കാനുള്ള ഊർജ്ജം.
നന്നായി ചിന്തിക്കാനും,
നല്ല വികാരങ്ങൾക്ക്
മനസ്സിൽ വാഴാനും
കരുത്തു നൽകുന്ന ഊർജ്ജം.


Quality time. My diary.khaleeelshamrad

Create quality time for your life
live a quality life during these times.
Creating a quality time
will make you quality human being.
For creating a quality time ,
you must live according to the
good principles
like love, knowledge ,service etc
A good time management is
the backbone of quality time.
But you have to live freely
without any stress,
even for good things.


Saturday, December 23, 2017

ഭാവിയിൽ നിന്നും ഈ നിമിഷത്തിലേക്ക്.my diary.khaleelshamras

നിമിഷത്തിലേക്ക് നിന്റെ
ഭാവിയിലേക്ക് നോക്കാതെ,
ഭാവിയിൽ നിന്ന്
ഈയൊരു നിമിഷത്തിലേക്ക് നോക്കുക.
ഒരു നിമിഷത്തെ നിരീക്ഷിക്കുക,
ശബ്ദങ്ങൾ ശ്രവിക്കുക.
വികാരങ്ങൾ അറിയുക.
നല്ലതാണോ ചീത്തയാണോ
എന്ന് നിരീക്ഷിക്കുക.
എന്നിട്ട് ഉചിതമായ
പരിവർത്തനങ്ങൾക്ക് തയ്യാറാവുക


തീരുമാനങ്ങൾ.my diary.khaleelshamras

നല്ല തീരുമാനങ്ങൾ
എടുക്കുക.
അവയെ
പ്രവർത്തിയിലേക്ക്
കൊണ്ട് വരിക.
തീരുമാനങ്ങൾ
എടുത്ത അതേ
നിമിഷം
പ്രവർത്തി ഉദ്ഘാടനം ചെയ്യുക.
ആദ്യചുവടുവെപ്പിനെ
നന്നായി പ്രശംസിക്കുക.
പ്രവർത്തി
പൂർത്തീകരിക്കപ്പെട്ട
അവസ്ഥയിൽ
അവയെ
ദൃശ്യവൽക്കരിക്കുക.
എന്നിട്ട്
അത് മുന്നിൽ കണ്ട്
സംതൃപ്തിയോടെ
മുന്നോട്ട് നീങ്ങുക.


പരിശ്രമിക്കാനുള്ള മടി.my diary.khaleelshamras

സ്ഥിരമായി
ഒരു നല്ല ശീലം
രൂപപ്പെടണമെങ്കിൽ
ആത്മാർത്ഥമായ
പരിശ്രമം വേണം.
പലപ്പോഴും
പരിശ്രമിക്കാനുള്ള
മടിയാണ്
ശീലങ്ങൾ രൂപപ്പെടുത്തുന്നതിനു
മുന്നിലെ തടസ്സം.


Friday, December 22, 2017

യാഥാർത്ഥ്യത്തിലേക്ക്.my diary.khaleelshamras

ഇപ്പോൾ
നീയെവിടെ നിൽക്കുന്നു?
എന്ത് ചിന്തിക്കുന്നു?
എങ്ങിനെ ശ്വസിക്കുന്നു.
നിരീക്ഷിക്കുക.
അതാണ് നിന്റെ
ജീവിത യാഥാർത്ഥ്യം.
ഇടക്കിടെ
നിന്റെ യഥാർത്ഥ്യത്തെ
തിരിച്ചറിയുക.
അതിൽ സംതൃപ്തനാവുക.
അതിലെ
വേണ്ടാത്തരങ്ങളെ
അവഗണിക്കുകയും
ചെയ്യുക.


ബുദ്ധിമുട്ടുകൾ ഇല്ലാതാക്കാൻ.my diary.khaleelshamras

ബുദ്ധിമുട്ടുകൾ
നിറഞ്ഞ ജീവിതത്തിൽ
ഉള്ളിലെ
സമാധാനം
നഷ്ടപ്പെടാതെ
സൂക്ഷിക്കലാണ്
നിന്റെ ബാധ്യത.
അല്ലാതെ
ബുദ്ധിമുട്ടുകളെ
പ്രതീക്ഷിക്കാതിരിക്കലല്ല.


സോഷ്യൽ മീഡിയകളിലെ നീ.my diary.khaleelshamras

സോഷ്യൽ മീഡിയകളിൾ
മറ്റൊരാളില്ല.
നീ മാത്രമേയുള്ളൂ.
എല്ലാത്തിനും ഈ നൽകുന്ന
വ്യാഖ്യാനങ്ങളാണ്
അതിലെ വരികൾ.
ആ വരികൾ സ്വയം വായിച്ചു
നിന്നിൽ
സൃഷ്ടിക്കപ്പെടുന്ന
മാനസികാവസ്ഥകളാണ്
അതിന്റെ ഫലം.


Thursday, December 21, 2017

വിശ്വാസം വിലയിരുത്തേണ്ടത്.my diary.khaleelshamras

മനുഷ്യമനസ്സിന്റെ വസന്തമാണ്
വിശ്വാസം.
ശാന്തിയും സമാധാനവും സ്നേഹവും
അറിവും
ക്ഷമയും
എല്ലാ നന്മകളും നിറഞ്ഞ വസന്തകാലം.
അതിന്റെ സുഖം അതുള്ള
ഓരോ മനുഷ്യനും
സ്വയം അനുഭവിക്കുന്നു.
അല്ലാതെ
ഒരാളുടെ വേഷവിധാനങ്ങളും
വിശ്വാസത്തെക്കുറിച്ചുള്ള സംസാരങ്ങളും
കണ്ടും കേട്ടും
വിലയിരുത്തേണ്ട ഒന്നല്ല .


തലക്കുള്ളിൽ ആണ് പ്രശ്നങ്ങൾ.my diary.khaleelshamras

നിന്റെ മസ്തിഷ്കത്തിന്റെ
തിയേറ്ററിൽ
അരങ്ങേറുന്ന
ഭീകര ചിത്രങ്ങളെ നോക്കിയാണ്
പലപ്പോഴും
ഈ ലോകം പ്രതിസന്ധിയിലാണ്
എന്ന് നീ വിലയിരുത്തുന്നത്.
ഈയൊരു വിലയിരുത്തൽ
പലപ്പോഴും
നിന്റെ ഉള്ളിലെ
പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ നിന്നും
നിന്നെ തടഞ്ഞുനിർത്തുന്നു.
പുറത്തെ ഇല്ലാത്ത പ്രശ്നങ്ങളിലേക്ക്
എന്റെ ശ്രദ്ധയെ തിരിച്ചുവിടുകയും ചെയ്യുന്നു.
അധികാരി വർഗ്ഗങ്ങളും
മീഡിയകളും
ഇതിനെ
ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു.


രണ്ടുതരം വിശ്വാസങ്ങൾ. My diary.khaleelshamras

നന്മകളിൽ കേന്ദ്രീകരണം
ആയിരിക്കണം വിശ്വാസം.
അത്തരം വിശ്വാസത്തിനേ
മനസ്സിന്റെ സമാധാനമായി നിലനിൽക്കാൻ കഴിയൂ.
വിശ്വാസം ശത്രു കേന്ദ്രീകൃതമാവരുത്.
അപ്പോൾ സ്വന്തം വിശ്വാസം
ഉള്ളിലെ അശാന്തിയായി
സ്വയം നശിപ്പിക്കും.


കോമാളിത്തരം കണ്ട് പേടിക്കരുത്.my diary.khaleelshamras

പലപ്പോഴും
മറ്റുള്ളവർ
തങ്ങളുടെ ജീവിതമാവുന്ന
സർക്കസിൽ
തട്ടിക്കൂട്ടുന്ന
കോമാളിത്തരങ്ങൾ കണ്ടാണ്
നീ പേടിച്ചു വിറക്കുന്നത്.
അത്തരം കോപ്രായങ്ങൾ കണ്ട്
പിടിക്കുന്നതിനു പകരം
പൊട്ടിച്ചിരിക്കാൻ പഠിക്കുക.
അതോടെ ജീവിതം സന്തോഷകരമാവും.


മരണത്തിനും മരണത്തിനുമിടയിലെ ഈയൊരു നിമിഷം.my diary.khaleelshamras

നിന്റെ ജീവിതത്തിന്റെ ആയുസ്സ്
ഈ ഒരു നിമിഷം മാത്രമാണ്.
ഈ ഒരു നിമിഷത്തിന്റെ
അപ്പുറവും ഇപ്പുറവും
മരണമാണ്.
നടന്നുകഴിഞ്ഞ മരണവും
നടക്കാൻ പോവുന്ന  മരണവും.
മരങ്ങൾക്കിടയിലെ ഈ
ഒരു നിമിഷത്തിൽ
സംതൃപ്തികരമായ ഒരു ജീവിതം ജീവിക്കുക.


Wednesday, December 20, 2017

സത്യമറിയാതെ വിമർശിക്കുന്നവർ.my diary.khaleelshamras

ശരി എന്തെന്നറിയാതെ,
അറിയാൻ ശ്രമിക്കാതെ
വിമർശിക്കുന്നവർ.
വിമർശിക്കപ്പെട്ടതിന്റെ
വൈകാരിക മാലിന്യങ്ങൾ
ഭക്ഷിക്കുന്നവരാണ്.
അവരുമായുള്ള
ആശയവിനിമയം ആവുന്ന സൽക്കാരത്തിൽ നിന്നും
വിഭവങ്ങൾ
എടുത്ത് ഭക്ഷിക്കാതിരിക്കുക.


Responding to the mental picture. My diary.khaleelshamras

Behind every human behaviour
there is a mental picture drawn
by himself.
A picture which is different
for each and every human being.
Actually peoples are responding according to this picture
drawn by themselves.
Nobody is responding to
the real picture of the situation.


Factory of positive energy. My diary.khaleelshanras

Make your mind as a factory
of positive energy.
Only positive thoughts,
feelings and emotions
can create positive energy.
Positive beliefs,
attitudes and motivations
are the building blocks of a good mind.
Rebuild your mind
with such blocks in order to create positive energy
from your mind.


പ്രതികരണത്തിന് പിറകിൽ.my diary.khaleelshamras

പ്രതികരിച്ചവന്റെ
പ്രതികരിച്ചതിനോടുള്ള
മുൻധാരണകളും
മനോഭാവങ്ങളും
വിശ്വാസങ്ങളും
പ്രേരണകളും
അറിയാതെ
പ്രതികരണത്തെ
മുഖവിലക്കെടുക്കരുത്.
പലപ്പോഴും
പല പ്രതികരണങ്ങളും
പലരുടേയും
സ്വാർത്ഥ താൽപര്യങ്ങളുടേയും
മറ്റെന്തിനോടോ ഉള്ള
അടിമത്വത്തിന്റേയും
ഭയത്തിന്റേയും
അസൂയയുടേയും
നന്മ നഷ്ടപ്പെട്ട
മനസ്സിനേറെയും
സൃഷ്ടിയാണ്.
അത്തരം
മാലിന്യങ്ങൾ
നിന്റെ ചിന്തകളുടേയും
അറിവിനേറെയും
ഭക്ഷണമാക്കരുത്.
നിന്റെ ജീവന്റെ
സ്പന്ദനമാക്കരുത്.


അണികൾ.my diary.khaleelshamras

ഓരോ വിശ്വാസത്തിനും
രണ്ട്തരം
അണികൾ ഉണ്ട്.
ഒന്ന് അതിനെ
പിൻപറ്റുന്നവർ
രണ്ടാമത്തേത്
അതിനെ വിമർശിക്കുന്നവർ.
രണ്ട് കൂട്ടരും
ചിന്തിക്കുന്നത്
ഒന്നിനെ കുറിച്ചാണ്.
പക്ഷെ ഒന്ന്
പോസിറ്റീവായും
രണ്ടാമത്തേത്
നെഗറ്റീവായും.
മനസ്സിനുള്ളിലെ
ഒരുപാട്
സ്വസ്ഥതകളുടേയും
അസ്വസ്ഥകളുടേയും
ഫലമാണ്
ഒരു വിശ്വാസത്തെ കുറിച്ചുള്ള
ന്യായീകരണവും
വിമർശനവും.
നീ എതെങ്കിലും
ഒന്നിന്റെ നിത്യവിമർശകനാണെങ്കിൽ
നിനക്കുള്ളിലെ
ആന്തരിക സംസാരത്തിന്റെ
അനന്തരഫലമാണ് അത്.
സത്യവുമായി ബന്ധമുണ്ടാവില്ല
എന്നു മാത്രമല്ല.
അവ നിനക്കുള്ളിലെ
സ്വയം പൊട്ടിത്തെറിച്ച
ബോംബായി
നിനക്കുള്ളിലെ
സമാധാനത്തേയും സ്വസ്ഥതയേയും
നശിപ്പിച്ചുമിരിക്കും.


സ്വയം സ്നേഹിക്കുക.

ഈ ഭൂമിയിൽ എല്ലാവരേക്കാളും സ്വന്തത്തെ സ്നേഹിക്കുക. സ്വന്തം ശാരീരികവും മാനസികവുമായ ആരോഗ്യം നിലനിർത്തലാണ് ആ സ്നേഹം. മറ്റുള്ളവരുടെ സ്നേഹം...