ഒരു വിജയിയുടെ വർഷം. എന്റെ പോയ വർഷം. Dr. Khalleel Shamras

നല്ലൊരു വർഷം തന്നെയാണ്
കടന്നുപോയത്.
ലോകത്തോടും
മനുഷ്യരോടുമുള്ള എന്റെ
കാഴ്ച്ചപ്പാടിന്റെ തെറ്റായ
കണ്ണട മാറ്റി
എല്ലാവരേയും സ്നേഹത്തോടെ
കാണാൻ പറ്റിയ
ഏറ്റവും ശരിയായ കണ്ണട ധരിക്കാൻ
കഴിഞുവെന്നതാണ്
കഴിഞ്ഞ വർഷത്തിൽ
കൈവരിച്ച ഏറ്റവും വലിയ eനട്ടം.
പല എനിക്ക് അനാവശ്യമായ
കാര്യങ്ങൾക്കായി നീക്കിവെച്ച
സമയത്തെ
എനിക്ക് ഏറ്റവും അനുയോജ്യവും
ഫലപ്രദവുമായ
പലതിലേക്കും
തിരിച്ച് വിട്ട്.
തികച്ചും സംതൃപ്തകരവും
ഒരുപാട് അറിവ്
നേടിയതുമായ ഒരു വർഷത്തെ
സൃഷ്ടിക്കാൻ കഴിഞ്ഞു.
മരിച്ചുകൊണ്ടിരിക്കുകയാണല്ലോ
എന്ന ആശങ്കക്കു പകരം
ഈ ഒരു നിമിഷത്തിൽ ജീവിക്കുകയാണല്ലോ
എന്ന നിലപാട്
ജീവിതത്തിൽ സന്തോഷം
നിലനിർത്താനും
ഫലപ്രദമാക്കാനും സഹായകമായി.
കുറേ സംസാരിക്കുക എന്നതിനു പകരം
നല്ലൊരു ശ്രോദ്ധാവുക
എന്ന നിലപാട്
മനുഷ്യരുടെ
ആശയവിനിമയങ്ങളിലൂടെ
കടന്നുകൂടാൻ
സാധ്യതയുണ്ടായിരുന്ന
പല മാനസികപ്രതിസന്ധികളും
ഒഴിവാക്കാൻ കഴിഞ്ഞു.
അവരെ ഞാനായി
ശ്രവിക്കുന്നതിനു പകരം
അവരായി എന്നെ സ്വയംകണ്ട്
ശ്രവിച്ചതുകൊണ്ട്
ഒരുപാട് തർക്കങ്ങൾ
ഒഴിവാക്കാൻ കഴിഞ്ഞു.
വാർത്താമാധ്യമങ്ങളെ
എന്റെ ജീവിതത്തിന്റെ
ഏറ്റവും നിർബന്ധ ഘടകമാക്കാതെ,
അതിനായി
പിന്നിയോഗിച്ച സമയത്തെ
പോസിറ്റീവ് വായനകളിലേക്ക്
തിരിച്ചുവിട്ടപ്പോൾ
എന്നിലെ സൂപ്പർസ്റ്റാർ പിറന്നു.
അല്ലെങ്കിൽ മറ്റു കുറേ
സൂപ്പർസ്റ്റാളുകൾക്കും
സുപ്പർ വാർത്തകൾക്കുമായി
ഞാനെന്റെ ജീവിതിത്തെ
പലപ്പോഴായി ത്യജിക്കുകയായിരുന്നു.
പരാജയങ്ങളെ
അവലോകനങ്ങളാക്കി
മുന്നോട്ട് നയിക്കാൻ
കഴിഞ്ഞ വർഷത്തിൽ
കഴിഞു.
ഓരോ അനുഭവത്തിൽനിന്നും
പുതിയ പാഠങ്ങൾ പഠിക്കാനും
അവയെ പുതിയ
സമയത്തെ വിജയകരമാക്കുന്നതിനും
വിനിയോഗിക്കാൻ കഴിഞ്ഞതിനാൽ.
പെട്ടെന്നുള്ള വൻ
പരിവർത്തനങ്ങൾക്ക് സാധ്യമായി.
കുടുംബത്തിലും ജോലിയിലും
പരസ്പരം കൂടുതൽ
മനസ്സിലാക്കാനും
നല്ല ശ്രോദ്ധാവാകാനും കഴിഞ്ഞു.
അതുകൊണ്ട്
വലിയ പ്രശ്നങ്ങളൊന്നും
സൃഷ്ടിക്കപ്പെട്ടില്ല.
ടെലിഫോൺ കോളുകൾക്കും
ഇന്റ്റർനെറ്റിനും
ഒരു നിയന്ത്രണ രേഖ
നിശ്ചയിക്കാൻ കഴിഞ്ഞ വർഷം
കഴിഞ്ഞു.
തികച്ചും ഫലപ്രദമായ
കഴിഞ്ഞ വർഷത്തിന്റെ
തുടർച്ചയായി
വരുന്ന ഈ ഒരു
വർഷവും ഫലപ്രദമാവട്ടെ
എന്ന് പ്രാർത്ഥിക്കുന്നു.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്