മനുഷ്യൻ.ഖലീൽശംറാസ്

നെഗറ്റീവ് മനുഷ്യരും
പോസിറ്റീവ് മനുഷ്യരും
എന്നീ രണ്ട്
വിഭാഗം മനുഷ്യരേ
ഈ ഭൂമിയിലുള്ളു.
ഒരാളുടെ
വ്യക്തിത്വത്തിൽ
നെഗറ്റീവാണോ
പോസിറ്റീവാണോ
കൂടുതൽ
മുഴച്ചു നിൽക്കുന്നത്
എന്നതിനനുസരിച്ചാണ്
ഈ വേർതിരിവ്.
ഓരോ വ്യക്തിയിലേയും
കുറ്റങ്ങളെ കണ്ടെത്താനും
അതിനെ കുറിച്ച്
ചർച്ച ചെയ്യാനുമാണ്
നീ മുതിരുന്നതെങ്കിൽ
നീ നെഗറ്റീവ് മനുഷ്യൻ ആണ്.
ഒരാളെ പ്രോൽസാഹിപ്പിക്കാനും
അയാളിലെ
നല്ലതിനെ
കണ്ടെത്താനുമാണ് നീ ശ്രമിക്കുന്നതെങ്കിൽ
നീ പോസിറ്റീവ് മനുഷ്യൻ
ആണ്.

Popular Posts