മരണത്തിലേക്കുള്ള ക്യൂ ഖലീൽശംറാസ്

മരണത്തിലേക്കുള്ള
സഞ്ചാരികൾ മാത്രമാണ്.
ഓരോ ചുവടുവെയ്പ്പായി
ഓരോരുത്തരും
അതിലേക്ക്
നടന്നടക്കുന്നവർ
ആണ്.
ആ വരിയിലെ
ഉന്തും തിരക്കും മാത്രമാണ്
മനുഷ്യർക്കിടയിലെ
പ്രശ്നങ്ങൾ.
പക്ഷെ ഉന്തും തിരിക്കിനുമിടയിൽ
ഞങ്ങൾ
മരണത്തിലേക്കുള്ള
ക്യൂവിലാണ് എന്ന സത്യം
മനുഷ്യൻ മറന്നുപോവുന്നു.

Popular Posts