രണ്ട് വ്യത്യസ്ഥ ലോകങ്ങളാണ്
ഇവിടെ ഉള്ളത്.
തികച്ചും വ്യത്യസ്ഥമായ
രണ്ട് ലോകങ്ങൾ
ഒന്ന് നിന്റെ ഉള്ളിലെ
അതി വിശാലമായ
ചിന്തകൾ അടങ്ങിയ
നിന്റെ ആന്തരിക ലോകം.
രണ്ടാമത്തേത്
നിന്റെ ശരീരത്തിനപ്പുറത്തെ
ഭാഹ്യ ലോകം.
ഭൂമിയെന്ന ചെറിയ ഗോളവും
അതിനപ്പുറത്തെ
കൊച്ചു കൊച്ചു നക്ഷത്രങ്ങളും
ചെറിയൊരു സൂര്യനും
ഒക്കെയടങ്ങിയ
ചെറിയ പ്രപഞ്ചം.
പക്ഷെ നീ ഒന്നറിയണം
നിന്റെ ശ്വാസം നിശ്ചലമാവുന്നതുവരെ
നിന്റെ ഭാഹ്യലോകത്തേക്കാൾ
എത്രയോ വലുതാണ്
നിന്റെ ആന്തരികലോകം.
പക്ഷെ മരണത്തോടെ
നിന്റെ ആന്തരികലോകം
ചെറുതാവുകയും ഭാഹ്യലോകം
വലുതാവുകയും ചെയ്യുന്നു.
MY CONTRIBUTION FOR THE PEACE OF WORLD AND MANKIND. MY ATTEMPT TO SEEK KNOWLEDGE. MY WORDS TO WORLDS
Wednesday, December 14, 2016
രണ്ട്തരം ലോകം.ഖലീൽശംറാസ്
നിന്റെ അധികാരി.my diary.kgaleelshamras
ഒരാളും മറ്റൊരാളുടെ അധികാരിയല്ല. പക്ഷെ പലപ്പോഴും ഞാൻ നിന്റെ അധികാരിയാണെന്ന ഭാവത്തിലാണ് പലരും പെരുമാറുന്നത്. കുടുംബ സാമൂഹിക ജീവിതത്...
