പ്രതികരണം.ഖലീൽശംറാസ്

ഒരു മനുഷ്യന്റേയും
ഇന്നലെകളിലെ
പ്രതികരണത്തെ നോക്കി
ഇന്നത്തെ പ്രതികരണത്തെ
വിലയിരുത്തരുത്.
മാറി മറിയുന്ന
ചിന്തകളുടെ
അലയടികളിൽ
നിന്നും
അറിയാതെ
നിയന്ത്രണമല്ലാത്ത
അവസ്ഥയിൽ
നാവിലൂടെ
പുറത്തുചാടിയതായിരിക്കാം
പഴയ പല പ്രതികരണങ്ങളും.
പുതുതായി ലഭിച്ച
അറിവുകളിൽ നിന്നും
തെറ്റുകളെ തിരുത്തി
സത്യം മനസ്സിലാക്കിയ ശേഷമുള്ള
പ്രതികരണമായിരിക്കാം
പുതിയ പ്രതികരണം.

Popular Posts