ദമ്പതികൾ.ഖലീൽ -ശംറാസ്

അവരിരുവരും
സമുഹത്തിലൂടെ നടന്നു
നീങ്ങി.
അവരുടെ രക്ഷിതാക്കൾ
അവരെ
ഇണയും തുണയുമായി
തിരഞ്ഞെടുത്തു.
സമുഹം അവരെ
ഭാര്യാഭർത്താക്കൻമാരെന്നു
വിളിച്ചു.
പക്ഷെ
സ്വന്തം വ്യക്തിപരമായ
ഇടത്തിൽ
പരസ്പരം പോരടിച്ചും
പരസ്പരവും
വേണ്ടപ്പെട്ടവരേയും
കുറ്റം പറഞ്ഞും
ജീവിച്ച
പരസ്പര ശത്രുക്കൾ
ആയിരുന്നു.
കുടുംബവും
ദാമ്പത്യവും
പരസ്പര സമാധാനവും
പരസ്പര പ്രോൽസാഹനവും
ക്ഷമിക്കലും
വിട്ടുവീഴ്ച്ചചെയ്യലും ഒക്കെ
ആവാത്തിടത്തോളം
കാലം
ആ രണ്ടു മനുഷ്യരും
ഇണയും തുണയും
ഭാര്യയും ഭർത്താവുമായി
അഭിനയിക്കുക മാത്രമാണ് നചയ്യുന്നത്.

Popular Posts